Health

മഴക്കാലത്തെ ശ്വസനപ്രശ്നങ്ങൾ ഒഴിവാക്കാൻ ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

തണുത്ത കാലവസ്ഥയിലാണ് ശ്വാസകോശത്തിന്‍റെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്.

മഴക്കാലത്ത് ആസ്ത്മ പോലെയുള്ള ശ്വസനപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറേയാണ്. ആസ്ത്മ പോലുള്ള രോഗമുള്ളവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. തണുത്ത കാലവസ്ഥയിലാണ് ശ്വാസകോശത്തിന്‍റെ ആരോഗ്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്. മഴക്കാലം ആയതുകൊണ്ടുതന്നെ തുമ്മല്‍, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, എപ്പോഴും കഫം ഉണ്ടാകുക, നെഞ്ചുവേദന, വലിവ് എന്നിവയെല്ലാം ശ്വാസകോശത്തിന്‍റെ അനാരോഗ്യത്തിന്‍റെ സൂചനകളാണ്.

ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും വിറ്റാമിൻ സിയും ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ദിവസവും വ്യായാമം ചെയ്യാം. യോഗ, ധ്യാനം തുടങ്ങിയവശീലമാക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ലങ് കപ്പാസിറ്റി കൂട്ടാൻ ഏറ്റവും മികച്ച മാർഗമാണ് ശ്വസനവ്യായാമങ്ങൾ. ഇവയും ചെയ്യുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പുകവലി ഒഴിവാക്കുക. പുകവലി നിര്‍ത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും.

കാലാവസ്ഥ മാറുന്നതനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തുക. അതിനാല്‍ തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍ മഴക്കാലത്ത് ഡയറ്റില്‍ നിന്നും ഒഴിവാക്കുക. തണുപ്പത്ത് ഫാനിന്‍റെ ഉപയോഗം കുറയ്ക്കുക. ശരീര താപനില നിലനിര്‍ത്തുക. മഴക്കാലത്ത് ആവി പിടിക്കുന്നത് ആസ്ത്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ നല്ലതാണ്. മഴ നനയാതെ ശ്രദ്ധിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ആസ്ത്മ രോഗികള്‍ മരുന്നുകള്‍ എപ്പോഴും കൈയില്‍ കരുതേണ്ടതും പ്രധാനമാണ്.