പൂപ്പൽ പിടിക്കാതെ ഏറെ നാൾ സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്ന ഒരു നാരങ്ങ അച്ചാർ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അച്ചാർ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുക്കാൽ കിലോ നാരങ്ങയാണ് എടുത്തിരിക്കുന്നത്, ഇത് നന്നായി കഴുകിയതിനുശേഷം മുകൾവശത്തെ വെള്ളം തുണി ഉപയോഗിച്ച് തുടച്ച് മാറ്റിയെടുക്കുക. ഒരു പാനിലേക്ക് അല്പം നല്ലെണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം നാരങ്ങ ചേർത്ത് നന്നായി വാട്ടി എടുക്കുക. ഇതിനെ മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം. ഒരു പാനിൽ മുക്കാൽ ടേബിൾ സ്പൂൺ കടുകും, മുക്കാൽ ടേബിൾസ്പൂൺ ഉലുവയും ചേർത്ത് കൊടുത്ത് നന്നായി ചൂടാക്കിയതിനുശേഷം പൊടിച്ചെടുത്ത് മാറ്റിവെക്കുക.
നാരങ്ങ ചൂടു മാറിക്കഴിഞ്ഞാൽ ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാം. ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുത്തു വയ്ക്കുക. ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അര ടീസ്പൂൺ കടുകും, കാൽ ടീസ്പൂൺ ഉലുവയും ചേർത്ത് പൊട്ടിച്ച് എടുക്കാം. ശേഷം ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും രണ്ടു വലിയ വെളുത്തുള്ളി, രണ്ടു വലിയ പച്ചമുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റി കൊടുക്കുക.
നന്നായി വഴന്നു വന്നാൽ തീ കുറച്ചു വെച്ചതിനുശേഷം നാല് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കാം. അല്പം മഞ്ഞൾ പൊടിയും ചേർക്കാം, ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം നാരങ്ങ ചേർക്കാം നാരങ്ങിയിൽ നന്നായി മസാല പിടിച്ചു കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പും കൂടി ചേർക്കാം, അടുത്തതായി മൂന്ന് ടേബിൾ സ്പൂൺ വിനാഗിരി ചേർക്കാം. ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം മുക്കാൽ ടേബിൾസ്പൂൺ കടുക്, ഉലുവ ചതച്ചത് ചേർക്കാം. കൂടെ അര ടേബിൾ സ്പൂൺ കായപ്പൊടി കൂടി ചേർക്കാം. നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ അര ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ഓഫ് ചെയ്യാം. ചൂടാറിയതിനു ശേഷം കാറ്റ് കയറാത്ത ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കണം.