Entertainment

പ്രതിമുഖം പ്രിവ്യു തിരുവനന്തപുരത്ത് നടന്നു: ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഉടന്‍ എത്തും

തിരുവല്ല കേന്ദ്രീകൃതമായി, ദോഹ പ്രവാസികളായ കെ. എം. വര്‍ഗീസ് നിരണം, ലൂക്കോസ് കെ. ചാക്കോ തിരുവല്ല, എ കെ ഉസ്മാന്‍ തൃശ്ശൂര്‍, മോഹന്‍ അയിരൂര്‍ എന്നിവര്‍ അടങ്ങുന്ന ‘മൈത്രി വിഷ്വല്‍സ്‌ന്റെ’ ഏറ്റവും പുതിയ സിനിമ ‘പ്രതിമുഖം’ ഉടന്‍തന്നെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തുന്നു. ഇതിന്റെ പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് വെച്ച് നടന്നു.

നവാഗതനായ വിഷ്ണുവര്‍ദ്ധന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ‘പ്രതിമുഖ’ത്തില്‍ കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സിദ്ധാര്‍ത്ഥ ശിവ, പാന്‍ഇന്ത്യന്‍ നടന്മാരായ രാജീവ് പിള്ള, മുന്ന ബോളിവുഡ് നടി തന്‍വി കിഷോര്‍, സുധീഷ്, മോഹന്‍ അയ്രൂര്‍, ബഷീര്‍ ബഷി, കന്നഡ താരം സന്ദീപ് മലാനി, ഹരിലാല്‍ കോട്ടയം, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, KPAC മനോജ്, ലാലി മട്ടയ്ക്കല്‍, Dr. ഷിബു, അനില്‍ കെ എം, ജോണി അയിരൂര്‍, ചന്ദ്രന്‍ സാരഥി, ബിജു തിരുവല്ല, കാര്‍ത്തിക വിജയകുമാര്‍, നസ്രിന്‍, ഷബ്ന ദാസ്, ആയില്യ, .മായ സുരേഷ്, മായ സുകു, രമ്യ കൃഷ്ണന്‍,അനിത ആനന്ദ് എന്നിവരാണ് അഭിനയിക്കുന്നത്.

ഒരു മനുഷ്യന്‍ ശുദ്ധമായ ഏകലിംഗ ജീവിയല്ല. ഓരോ മനുഷ്യജീവിയും സ്ത്രീ-പുരുഷ ലിംഗത്തിന്റെ സാധ്യതകള്‍ വഹിക്കുന്നു. വിപരീതങ്ങളുടെ പൊരുത്തവും പൊരുത്തക്കേടുകളും ജീവിതത്തിന്റെ യഥാര്‍ത്ഥ താളവും താളഭംഗവും ഉണ്ടാക്കുന്നു.

ഛയാഗ്രഹണം : സിദ്ധാര്‍ഥ് ശിവ, വിഷ്ണു വര്‍ദ്ധന്‍, രാരിഷ് കുറുപ്പ്,
എഡിറ്റിംഗ് : ബിനോയ് ടി വര്‍ഗീസ്,ഗ്രാഫിക്‌സ് :ബിജോയ് ജോര്‍ജ്
ആര്‍ട്ട് : രാജീവ് ഇടക്കുളം,അസോസിയേറ്റ് ഡയറക്ടര്‍ :രതീഷ് തിരുവല്ല
മ്യൂസിക് : ടോണി ജോസഫ്,വരികള്‍ : വിശാല്‍ ജോണ്‍സന്‍
ആലാപനം : സുമേഷ് അയ്രൂര്‍, പശ്ചാത്തല സംഗീതം : വിനു തോമസ്, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ രാജീവ് പിള്ള, മോഹന്‍ അയിരൂര്‍, വിഷ്ണുവര്‍ദ്ധന്‍, കെ എം വര്‍ഗ്ഗീസ്, ബിനോയ് ടി വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.

CONTENT HIGHLIGHTS;Interview preview held in Thiruvananthapuram: OTT Coming soon to the platform