Kerala

ഭക്ഷ്യക്കിറ്റിൽ പുഴുക്കളെ കണ്ടെത്തിയ സംഭവം; വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത ടി സിദ്ദിഖ് എംഎൽഎ

ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ച്ന്യായീകരിച്ച് ഏറ്റുപറയുന്നത് റവന്യൂ മന്ത്രി കെ രാജൻ നിർത്തണം. എഡിഎമ്മിന്റെ പ്രസ്താവന മലർന്ന് കിടന്ന് തുപ്പുന്ന രീതിയിലുള്ളതാണ്. തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിൽ പിന്നെ ജനപ്രതിനിധികൾ ഒരു പ്രവർത്തനത്തിലും ഇടപ്പെട്ടിട്ടില്ലെന്നും എംഎൽഎ പറഞ്ഞു. 2018 ലെ അരിചാക്കുകൾ എങ്ങനെ ഗൗഡൗണിൽ വന്നു? ക്വാളിറ്റി പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഉണ്ടോ. ദുരിതബാധിതർക്കായി സന്നദ്ധ സംഘടനകൾ നൽകിയ ഭക്ഷ്യധാന്യങ്ങൾ മുഴുവൻ പാതിരിപ്പാലത്തും, കൈനാട്ടിരിയിലും ഉപയോഗശൂന്യമായി കെട്ടി കിടക്കുകയാണ്. മന്ത്രി പറയുന്നു കിറ്റിൽ നൽകിയത് അരി മാത്രം ആണെന്ന് എന്നാൽ പരിപ്പും മറ്റ് സാധനങ്ങളും ഇതിനൊപ്പം ഉണ്ട്. മന്ത്രി പറയുന്നകാര്യങ്ങൾ വ്യാജമായി പറയുകയാണ് ജില്ലാ കളക്ടറും എഡിഎമ്മും. സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുകയാണ്. കുറ്റം ചെയ്ത ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കണമെന്നും ഇതിനായി സ്പെഷ്യൽ ഇൻവസ്റ്റിക്കേഷൻ ടീം രൂപീകരിക്കണം. സംയക്ത നിയമസഭാ സമിതി ഈ സംഭവം അന്വേഷിക്കണമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.