തേങ്ങ കഴിച്ചാൽ വണ്ണം കുറയുമോ കൂടുമോ എന്ന സംശയം എല്ലാവർക്കുമുണ്ടല്ലേ.?
എന്നാൽ നല്ല കൊഴുപ്പുകള്‍ കൊണ്ട് സമ്പന്നമാണ് തേങ്ങ. ഇത് മെറ്റാബോളിസം വര്‍ധിപ്പിക്കുന്നതിനും വളരെ സഹായകരമാണ്.
ഇനി എങ്ങനെയാണ് തേങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് നോക്കാം
സ്മൂത്തികളിലും കാപ്പിയിലുമൊക്കെ നിങ്ങള്‍ക്ക് ഇനി തേങ്ങാപാല്‍ ഉപയോഗിക്കാവുന്നതാണ്. പാലിലുള്ള അപകടങ്ങളെ ഇങ്ങനെ ഒഴിവാക്കാന്‍ സാധിക്കും. ലോ കാലറിയായതിനാല്‍ നിങ്ങള്‍ക്ക് അത് നല്ലൊരു ഒപ്ഷനായിരിക്കുമെന്ന് തീര്‍ച്ച.
തേങ്ങാ വെള്ളം
തേങ്ങാവെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങുകയാണെങ്കില്‍ ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെയിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
കോക്കനട്ട് പൊടി സാധാരണ പൊടികള്‍ക്ക് പകരം ബേക്കിംഗിനായി ഉപയോഗിക്കാം. ഇത് ലോ കാര്‍ബും ഉയര്‍ന്ന ഫൈബര്‍ ലെവലുമുള്ള പൊടിയാണ്. രുചികരമായതിനൊപ്പം ഇത് ആരോഗ്യകരവുമാണ്.
എണ്ണ
എണ്ണയും തേങ്ങയില്‍ നിന്നുള്ളത് തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം. എംസിറ്റികള്‍ അഥവാ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡ്‌സ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഊര്‍ജ്ജം വര്‍ധിപ്പിക്കും.
കോക്കനട്ട് ചിപ്‌സ്
മധുരം കലര്‍ത്താത്ത കോക്കനട്ട് ചിപ്‌സും ഉപയോഗിക്കുന്നത് നല്ലതാണ് ലോ കാര്‍ബ് ആയിട്ടുള്ള ഇത് നിങ്ങളുടെ വിശപ്പിനെ ശമിപ്പിക്കുകയും അതേസമയം വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.