Kerala

80 ലക്ഷം നേടിയ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്. 80 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. ആറ്റിങ്ങലില്‍ സിന്ധു പി എന്ന ഏജന്റ് വിറ്റ KX 506517 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. അഞ്ച് ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. അടൂരില്‍ വില്‍സണ്‍ പി എന്ന ഏജന്റ് വിറ്റ KN 328013 നമ്പരിലുള്ള ടിക്കറ്റാണ് രണ്ടാം സമ്മാനം നേടിയത്.

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.