Health

ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ ? എങ്കിൽ തീർച്ചയായും ഇത് കഴിച്ചിരിക്കണം

ഭാരം കുറയ്ക്കാൻ ഡയറ്റെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും കഴിച്ചിരിക്കേണ്ട ഒന്നാണ് തണ്ണിമത്തൻ. കാരണം ഇതിൽ 92 ശതമാനവും വെള്ളമാണ്. അതിനാൽ തന്നെ ഡയറ്റെടുക്കുമ്പോൾ ശരീരത്തിൽ ഒരിക്കലും നിർജലീകരണം ഉണ്ടാകില്ല. കുറഞ്ഞ കലോറി സാന്ദ്രതയും ഉയർന്ന ജലവും പോഷകങ്ങളും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പിൽ 30 കലോറി മാത്രമുള്ള തണ്ണിമത്തൻ ജ്യൂസ് ഏറ്റവും കുറഞ്ഞ കലോറി പാനീയങ്ങളിൽ ഒന്നാണ്. ത്വക്കിനും ശരീരത്തിനും പേശികൾക്കും ​ഗുണം ചെയ്യുന്ന ധാരാളം ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഫൈറ്റോകെമിക്കൽ ലൈക്കോപീൻ തണ്ണിമത്തന് ചുവന്ന നിറവും ശക്തമായ ആൻ്റിഓക്‌സിഡൻ്റും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും നൽകുന്നുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ ജ്യൂസ് ശരീരത്തിൽ നിന്ന് അധിക വെള്ളം, ഉപ്പ്, വിഷവസ്തുക്കൾ എന്നിവ പുറന്തള്ളാൻ സഹായിക്കുന്നു. ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ശുദ്ധീകരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. തണ്ണിമത്തനിലെ സ്വാഭാവിക സിട്രുലൈൻ വൃക്കകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും. ഈ കാരണങ്ങളെല്ലാം കൊണ്ടുതന്നെ എത്ര തണ്ണിമത്തൻ കഴിച്ചാലും അതിലൂടെ ശരീരത്തിന് ​ഗുണം മാത്രമേ ഉണ്ടാകൂ.

Tags: WATERMELON