Celebrities

ഇങ്ങനെ പോസ് ചെയ്യാൻ ഭർത്താവിനെ നിർബന്ധിക്കണം; പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‌ സുപ്രിയ

മല്ലിക സുകുമാരന്റെ എഴുപതാം പിറന്നാൾ ആഘോഷ സമയത്ത് പകർത്തിയ ചിത്രങ്ങളാണ് സുപ്രിയ പോസ്റ്റ് ചെയ്തത്

പൃഥ്വിരാജും സുപ്രിയ മേനോനും മലയാള സിനിമയിലെ പവർ കപ്പിളാണെന്ന് പറയുന്നതിൽ അതിശയോക്തി ഒന്നുമില്ല. പൃഥ്വിയുടെ കരിയറിന് മികച്ച പിന്തുണയുമായി സുപ്രിയ എപ്പോഴും ഒപ്പം തന്നെയുണ്ട്. പൃഥ്വിയുടെ ഭാര്യ എന്നതിലുപരി നിർമ്മാതാവ് കൂടിയാണ് സുപ്രിയ. സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് താരം. പൃഥ്വിക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുപ്രിയ.

മല്ലിക സുകുമാരന്റെ എഴുപതാം പിറന്നാൾ ആഘോഷ സമയത്ത് പകർത്തിയ ചിത്രങ്ങളാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. ചിലപ്പോഴൊക്കെ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യണമെങ്കിൽ ഭർത്താവിനെ നിർബന്ധിക്കണം എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ ചിത്രങ്ങൾ ഷെയർ ചെയ്തത്. ലൈറ്റ് പിങ്ക് നിറത്തിലുള്ള സാരിയിൽ തനിയെയുള്ള കുറച്ച് ചിത്രങ്ങളും ഇതിനൊടൊപ്പം സുപ്രിയ പങ്കുവച്ചിട്ടുണ്ട്.

മല്ലിക സുകുമാരന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കാൻ മക്കളും മരുമക്കളും കൊച്ചുമക്കളും ഒത്തുകൂടിയിരുന്നു. “കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകൾ. നിങ്ങൾക്ക് എന്നും 16 വയസ്സ് ആയിരിക്കട്ടെ അമ്മ,” എന്നാണ് അമ്മയ്ക്ക് ആശംസ നേർന്ന് പൃഥ്വിരാജ് കുറിച്ചത്. അമ്മയുടെ സപ്തതി ആഘോഷചിത്രങ്ങൾ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ ഷെയറും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ അധികം പ്രത്യക്ഷപ്പെടാത്ത പൃഥ്വിയുടെയും സുപ്രിയയുടെയും മകൾ അലംകൃതയും പിറന്നാൾ ആഘോഷ ചിത്രങ്ങളിൽ നിറഞ്ഞുനിന്നിരുന്നു.