വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ആരോഗ്യകരമായ ഒരു വിഭവമായല്ലോ. ഒന്നു, രണ്ടു ദിവസം കേടുകൂടാതെ ഇരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. കോകി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
ആട്ട മാവ് -രണ്ട് കപ്പ്
വലിയ സവാള അരിഞ്ഞത് -ഒന്ന്
പച്ചമുളക് അരിഞ്ഞത് -3
മല്ലിയില -ഒരു ടേബിൾ സ്പൂൺ
മുളകുപൊടി-1/2 ടീസ്പൂൺ
നെയ്യ് /ഓയിൽ -രണ്ട് ടേബിൾ സ്പൂൺ
ജീരകം -1/2 ടീസ്പൂൺ
ഉപ്പ്, വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഓയിലും കുറച്ച് വെള്ളവും ചേർത്ത് മാവ് നന്നായി കുഴച്ചെടുക്കണം. അധികം ലൂസ് ആവാത്ത രീതിയിൽ വേണം കുഴച്ചെടുക്കാൻ.മാവിനെ നാല് ഭാഗമായി മാറ്റി ഓരോന്നിനെയും ഉരുളകളാക്കണം .ഓരോ ഉരുളയും നല്ല കനത്തിൽ (1 ഇഞ്ച് ) പരത്തി, തവ ചൂടാക്കി രണ്ടു വശവും ചെറുതായി ചൂടാക്കി എടുക്കണം( 30 സെക്കന്റ്) അതെടുത്തു ചൂടോടു കൂടി വീണ്ടും 1/2 സെ.മി കനത്തിൽ പരത്തണം.തവയിൽ നെയ്യോ ഓയിലോ തടവി രണ്ടു വശവും നന്നായി മൊരിഞ്ഞു ഗോൾഡൻ കളർ ആവുന്നത് വരെ തീ കുറച്ചു വച്ചു ചുട്ടെടുക്കണം.രുചികരമായ കോകി തയാർ. തൈര് ,അച്ചാർ ,ഗ്രീൻ ചട്ണി എന്നിവ കൂട്ടി കഴിക്കാൻ ഏറെ രുചികരം.