മീനും മോരും ഒരുമിച്ച് കഴിക്കരുതെന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയ കാലം മുതൽക്കേ നമ്മൾ കേട്ട് തുടങ്ങുന്നതാണ്. മലയാളികളുടെ ഭക്ഷണത്തിൽ ഒഴിവാക്കാൻ കഴിയാത്ത വസ്തുക്കളാണ് ഇവ രണ്ടും. ചോറിനൊപ്പം കഴിക്കാവുന്ന മികച്ച ഒരു ഭക്ഷണമായ തൈര് ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ്. കാൽസ്യം, വിറ്റമിൻ ബി – 2, വിറ്റമിൻ -ബി 12, മഗ്‌നീഷ്യം, പൊട്ടാസ്യം ഇവയെല്ലാം ധാരാളം അടങ്ങിയ തൈര് ദഹിക്കാനും എളുപ്പമാണ്.
എന്നാൽ ചില ഭക്ഷണങ്ങളോടൊപ്പം തൈര് കഴിക്കരുതെന്ന് അറിയാമോ? വിരുദ്ധാഹാരം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. തൈരിന്റെ കൂടെ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിയാം…
മാങ്ങ
മാങ്ങയും തൈരും വിരുദ്ധാഹാരമാണ്. ഇത് ശരീരത്തിൽ ചൂടും തണുപ്പും ഉണ്ടാക്കുകയും ചർമ്മപ്രശ്നങ്ങൾക്കും ശരീരത്തിൽ വിഷാംശം ഉണ്ടാകാനും കാരണമാകും.
മത്സ്യം
പ്രോട്ടീൻ ധാരാളം അടങ്ങിയ രണ്ടു ഭക്ഷണങ്ങൾ ഒരുമിച്ചു കഴിക്കരുത്. സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനും മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കാമെങ്കിലും രണ്ടു സസ്യത്തിൽ നിന്നുള്ള പ്രോട്ടീനും രണ്ടു മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കരുത്. തൈര് മൃഗത്തിന്റെ പാലിൽ നിന്നാണ് കിട്ടുന്നത്. മത്സ്യവും ഒരു നോൺ വെജിറ്റേറിയൻ പ്രോട്ടീൻ ഉറവിടമാണ്. ഇത് ദഹനക്കേടിനും ഉദരപ്രശ്നങ്ങൾക്കും കാരണമാകും.
പാൽ
പാലും തൈരും മൃഗങ്ങളിൽ നിന്നും ലഭിക്കുന്ന രണ്ട് പ്രോട്ടീനുകളുടെ ഉറവിടങ്ങളാണ് . അതുകൊണ്ടു ഇവ ഒരുമിച്ചു ഉപയോഗിക്കരുത്. പാലും തൈരും ഒരുമിച്ചു കഴിച്ചാൽ ഡയേറിയ, അസിഡിറ്റി, വായുകോപം ഇവയ്ക്കു കാരണമാകും.
ഉഴുന്നു പരിപ്പ്
ഉഴുന്നിനൊപ്പം തൈര് കഴിക്കുന്നത് ദഹനക്കേടിനു കാരണമാകും ഇത് അസിഡിറ്റി , ഗ്യാസ്ട്രബിൾ, ബ്ലോട്ടിങ്, ഡയേറിയ ഇവയ്ക്കു കാരണമാകും.
എണ്ണമയമുള്ള ഭക്ഷണങ്ങൾ
ധാരാളം നെയ്യ് ചേർത്ത പറാത്ത തൈരിനൊപ്പം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാൽ എണ്ണമയമുള്ള ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ ഇവയോടൊപ്പം തൈര് ചേരുന്നത് ദഹനക്കേടുണ്ടാക്കും. ഈ ഭക്ഷണശീലം ഒഴിവാക്കാം.
content highlight: foods-that-shouldnot-be-eat-with-curd