ചേരുവകകൾ
ചാക്കരി 1/ 4 കപ്പ്
പച്ചരി 1/ 4 കപ്പ്
ചെമ്പാവരി 1/ 4 കപ്പ്
ചെറുപയർപരിപ്പ് 1/ 4 കപ്പ്
ഏലക്ക
നെയ്യ്
തേങ്ങാ
തയ്യാറാക്കുന്ന വിധം
അതിനായി 3 വ്യത്യസ്ത രീതിയുള്ള അരികളാണ് നമ്മൾ എടുക്കുന്നത്. മൂന്ന് തരത്തിലുള്ള അരികളും ചെറുപയർ പരിപ്പും ഏലക്കായും മിക്സ് ചെയ്ത് നമുക്കൊന്ന് ആദ്യം തന്നെ വറത്തെടുക്കാം. ശേഷം ഇതൊന്ന് പൊടിച്ചെടുക്കാം. അടുത്തതായി ഒരു പാൻ എടുത്ത് ചൂടാകുമ്പോൾ നെയ്യൊഴിച്ച് ചൂടാക്കാം, ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങാ ചെറുകിയതും കൂടി ഒന്ന് വറുത്തെടുക്കാം. ശേഷം ആദ്യമേ പൊടിച്ചുവെച്ച മിക്സും വറത്തുവെച്ചിരിക്കുന്ന തേങ്ങയും മിക്സ് ചെയ്യുന്നതിന് ആവശ്യമായ ശർക്കര പാനിയും കൂടി ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുത്തതിനുശേഷം അരിയുണ്ടയുടെ ഷെയ്പ്പിൽ നമ്മുക്ക് ഇതൊന്ന് ഉരുട്ടിയെടുക്കാം..