പെട്ടെന്നു തയാറാക്കാവുന്നതും ടിഫിൻ ബോക്സിലാക്കാവുന്നതുമായൊരു വിഭവം.
ചേരുവകൾ
എണ്ണ – പാകത്തിന്
ദോശമാവ് – അര ലീറ്റർ
സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
പച്ചമുളക് പൊടിയായി അരിഞ്ഞത് – മൂന്ന്
മല്ലിയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ദോശക്കല്ലിൽ മയം പുരട്ടി ഒരു തവി മാവൊഴിച്ചു പരത്തുക. ഇതിനു മുകളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതു വിതറണം. എണ്ണയോ നെയ്യോ തൂവി മറിച്ചിട്ട് നന്നായി മൊരിയുമ്പോൾ ചൂടോടെ വിളമ്പാം.
content highlight: uthappam-recipe-easy-breakfast