Recipe

ബ്രേക്ക്ഫാസ്റ്റിനൊപ്പം കിടിലന്‍ രുചിയില്‍ എഗ്ഗ് ചില്ലി ഡ്രൈ കഴിക്കാം | egg-chilli-dry-recipe

അപ്പത്തിനൊപ്പവും ചപ്പാത്തിയ്ക്കുമെല്ലാം ഒപ്പം കഴിക്കാന്‍ ന്‌ല്ലൊരു വിഭവമാണ് എഗ്ഗ് ചില്ലി ഡ്രൈ. പതിവ് മുട്ടക്കറിയില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ ഈ മുട്ട വിഭവം പരീക്ഷിച്ചു നോക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയിഷ്ടമാകും.

ചേരുവകള്‍

പുഴുങ്ങിയ മുട്ട-4
തക്കാളി-1
പച്ചമുളക്-2
കാശ്മീരി മുളക് പൊടി-1 ടീസ്പൂണ്‍
കസൂരി മേത്തി -1 ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
ഗ്രാമ്പൂ-2
സവാള-1
കാപ്‌സിക്കം-1
ഓയില്‍ -2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
ഗരം മസാല പൊടി-1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കുക. അതിലേയ്ക്ക് അരിഞ്ഞുവെച്ച വെളുത്തുള്ളി , പച്ചമുളക്, സവാള എന്നിവയിട്ട് രണ്ട് മിനിറ്റ് നന്നായി വഴറ്റുക. ഇതിലേയ്ക്ക് അരിഞ്ഞ തക്കാളിയും കാപ്‌സിക്കവും ചേര്‍ത്തുകൊടുക്കാം. അഞ്ചു മിനിറ്റ് നന്നായി വഴറ്റിയെടുക്കാം.ഇതിലേയ്ക്ക് ഉപ്പ്, കാശ്മീരി മുളകുപൊടി, കസൂരി മേത്തി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.

ഇതിലേയ്ക്ക് മൂന്ന് ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. ചെറുതീയില്‍ ഒന്നടച്ചു വെച്ച് വേവിക്കാം. പുഴുങ്ങിയ മുട്ട മുറിച്ച് ഇതിലേയ്ക്ക് ഇട്ടുകൊടുക്കാം. നന്നായി മസാല പിടിക്കാന്‍ പതുക്കേ ഇളക്കിക്കൊടുക്കാം. രണ്ടു മിനിട്ട് ശേഷം തീയണച്ച് ചൂടോടെ വിളമ്പാം.

content highlight: egg-chilli-dry-recipe