ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന പുതിയ മാല്‍വെയർ ‘ടോക്സിക് പാണ്ട’യുടെ ഭീഷണിയില്‍ ടെക് ലോകം.സൈബർ സുരക്ഷാ സ്ഥാപനമായ ക്ലീഫ് ലി ഇന്‍റലിജൻസാണ് പുതിയ മാല്‍വെയറിനെ തിരിച്ചറിഞ്ഞത്. മൊബൈല്‍ ആപ്പുകള്‍ സൈഡ് ലോഡിങ് ചെയ്യുന്നതിലൂടേയും ഗൂഗിള്‍ ക്രോം പോലുള്ള ജനപ്രിയ ആപ്പുകളുടെ വ്യാജ പതിപ്പുകളിലൂടെയും പ്രചരിക്കുന്ന ഈ മാല്‍വെയറുകള്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളാണ് ലക്ഷ്യമിടുന്നത്.
‘അക്കൗണ്ട് ടേക്ക് ഓവർ’, ‘ഓണ്‍-ഡിവൈസ് ഫ്രോഡ്’ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ആൻഡ്രോയ്ഡ് ഫോണുകളില്‍ നിന്ന് പണം കൈമാറ്റം ചെയ്യുക എന്നതാണ് ടോക്സിക് പാണ്ടയുടെ പ്രധാന രീതിയെന്ന് സൈബർ സുരക്ഷാ സ്ഥാപനം അറിയിച്ചു.ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് ആപ്പുകളുടെ ‘ഐഡൻ്റിറ്റി വെരിഫിക്കേഷൻ’ ഉള്‍പ്പെടെയുള്ള സുരക്ഷാ മുൻകരുതലുകളെല്ലാം തകർത്ത് പണം കൈമാറ്റം ചെയ്യാൻ ഈ മാല്‍വെയറിന് സാധിക്കും. മറ്റൊരിടത്തിരുന്ന് മാല്‍വെയർ ബാധിച്ച ഫോണുകള്‍ നിയന്ത്രിക്കാനും സാധിക്കും.
ഫ്രാൻസ്, ഇറ്റലി, പോർച്ചുഗല്‍ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കയിലും1,500-ലധികം ആൻഡ്രോയിഡ് ഫോണുകളേയും 16 ബാങ്കുകളേയും ടോക്സിക് പാണ്ട ഇതിനകം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ മാല്‍വെയറിനെ കണ്ടെത്തിയത് ക്ലീഫ്‍ലി ഇന്‍റലിജൻസ് എന്ന സൈബർ സുരക്ഷാ സ്ഥാപനമാണ്.ഇതിൻ്റെ പ്രധാന ലക്ഷ്യം അക്കൗണ്ട് ടേക്ക് ഓവർ ചെയ്യുക, ഓണ്‍ ഡിവൈസ് ഫ്രോഡ് എന്നിവ പോലുള്ള വിദ്യകള്‍ ഉപയോഗപ്പെടുത്തി ആൻഡ്രോയ്ഡ് ഫോണുകളില്‍ നിന്നും പണം തട്ടുകയാണ്. ടോക്സിക് പാണ്ട പ്രവർത്തിച്ചിരുന്നത് തെക്ക്- കിഴക്കൻ ഏഷ്യയെ ലക്ഷ്യമിട്ടുള്ള ടിജിടോക്സിക് എന്ന ബാങ്കിങ് ട്രോജനുമായി സഹകരിച്ചാണ്.ഈ മാല്‍വെയർ ഉപയോഗിക്കുന്നത് ആൻഡ്രോയ്‌ഡ് ഫോണുകളിലെ ആക്സസബിലിറ്റി സേവനത്തെയാണ്.
STORY HIGHLLIGHTS: toxic-panda-new-malware-targeting-android-phones