കുടവയർ കുറക്കുന്നത് അത്ര എളുപ്പമല്ല. ഡയറ്റ് എടുക്കുകയും വ്യായാമം ചെയ്യുന്നതിനും പുറമെ വയറു കുറക്കാൻ മറ്റ് ചില വഴികൾ കൂടിയുണ്ട്. പോഷകസമൃദ്ധമായ ജ്യൂസുകളാണ് ഇതിന് നിങ്ങളെ സഹായിക്കുക.
രുചികരണമാണെന്നത് മാത്രമല്ല ധാരാളം വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർധിപ്പിച്ച് കൊഴുപ്പ് എരിച്ചുകളയാൻ സഹായിക്കും. മാത്രമല്ല വിശപ്പ് ഇല്ലാതാക്കുകയും ചെയ്യും. പക്ഷെ എല്ലാ ജ്യൂസും ഉപകാരപ്രദമല്ല കേട്ടോ. വയറിലെ കൊഴുപ്പിനെ എരിച്ച് കളഞ്ഞ് അരക്കെട്ട് ഒതുക്കാൻ സഹായിക്കുന്ന ജ്യൂസുകൾ ഏതൊക്കെയാണെന്ന് ഇന്ന് നോക്കാം.
ആപ്പിൾ സിഡാർ വിനേഗറും ചെറുനാരങ്ങയും
ആപ്പിൾ സിഡാർ വിനേഗർ ഒരു ജ്യൂസ് അല്ല എന്നിരുന്നാലും ഇവ ചെറുനാരങ്ങ നീരുമായി ചേർത്ത് കഴിക്കുന്നത് ശരീരത്തിന് മികച്ച ഫലം നൽകും. എസിവിയിൽ അടങ്ങിയിരിക്കുന്ന അസഡിക് ആസിഡ് ദഹനവും ഉപാപചയ നിരക്കും വേഗത്തിലാക്കും. ചെറുനാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇതും ദഹനം മെച്ചപ്പെടുത്തുന്നു.
ഓറഞ്ച് ജ്യൂസ്
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം ഉണ്ട്. അതിനാൽ ഇവ മെറ്റബോളിസം കൂട്ടി വയറിലെ കൊഴുപ്പ് കത്തിക്കുന്നു. ഇത് ഇൻഫ്ലമേഷൻ കുറക്കുകയും പ്രതിരോധശേഷി വർധിപ്പികുകയും ചെയ്യുന്നു. സമ്മർദ്ദം കുറക്കാനും സഹായിക്കും.
മുന്തിരി ജ്യൂസ്
മുന്തിരി ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും.ഫൈബർ, വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മുന്തിരി. വയറ് കുറക്കാൻ സഹായിക്കുന്ന ജ്യൂസുകളിൽ മികച്ചതാണ് മുന്തിരി ജ്യൂസ്. ഇവ ഉപാപചയ പ്രവർത്തനം വേഗത്തിലാക്കും. അതുവഴി വയറിലെ കൊഴുപ്പിനെ എരിച്ചുകളയും.
മുന്തിരി ജ്യൂസിൽ വിറ്റാമിൻ സി കൂടാതെ വിറ്റാമിൻ കെയും പൊട്ടാസ്യവും അവശ്യ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കും. എന്നിരുന്നാലും മുന്തിരിയിൽ മധുരം കൂടുതലാണ്. അതിനാൽ മിതമായ അളവിൽ കഴിക്കാം
പൈനാപ്പിൾ ജ്യൂസ്
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രൊമലൈൻ എന്ന എൻസൈം പോഷകങ്ങളെ ആഗിരണം ചെയ്യാൻ സഹായിക്കും. പ്രോട്ടീനുകളെ വിഘടിപ്പിച്ച് ഇവ ദഹനം സുഗമമാക്കുകയും ചെയ്യുന്നു. പൈനാപ്പിളിൽ കലോറി കുറവാണ്. മാത്രമല്ല ഇവയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് തടി കുറക്കാൻ സഹായിക്കും.
കക്കിരിയും തണ്ണിമത്തനും ചേർത്ത് തയ്യാറാക്കിയ ജ്യൂസ്
ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നവയാണ് കക്കിരിയും തണ്ണിമത്തനും. അതോടൊപ്പം തന്നെ ശരീരഭാരം കുറക്കാനും ഇവ ഉത്തമമാണ്. ശരീരത്തിലെ വിഷാംശം കളയാനും ആ ജ്യൂസ് ധൈര്യമായി കുടിക്കാം.
content highlight: belly-fat-reduce-try-these-5-juices