Kerala

നവീൻ ബാബുവിന്‍റെ മരണം; പ്രശാന്തിന് ക്ലീൻ ചിറ്റ്, അന്വേഷണം അവസാന ഘട്ടത്തിൽ

എഡിഎം നവീൻ ബാബു ആത്മത്യ ചെയ്ത കേസിൽ പ്രതിയായ പിപി ദിവ്യ യാത്രയയപ്പ് ചടങ്ങിൽ നടത്തിയ പ്രസംഗം മാത്രം അടിസ്ഥാനമാക്കാൻ പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു. നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് ഉടമ പ്രശാന്തിന് ക്ലീൻ ചിറ്റ്. പ്രശാന്തിനെ കേസിന്റെ ഭാഗമാക്കാൻ ആലോചനയില്ലെന്നാണ് വിവരം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഗൂഡാലോചനയിലും കാര്യമായ അന്വേഷണമില്ലെന്നാണ് വിവരം. അതേസമയം, കേസിൽ ദിവ്യക്ക് ലഭിച്ച ജാമ്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് നവീൻ ബാബുവിന്റെ കുടുംബം.