ഗര്‍ഭകാലം എന്നത് ഒരു സ്ത്രീയെ സംമ്പന്ധിച്ച് വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. കാരണം നമ്മുടെ ചെറിയ ചില അശ്രദ്ധ പോലും രണ്ട് ജീവനെയാണ് ബാധിക്കുന്നത്. അമ്മയോടെന്ന പോലെ കരുതല്‍ കുഞ്ഞിനും വേണം. അതുപോലെ തന്നെ തിരിച്ചും. കുഞ്ഞിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ ശരിയായ വളര്‍ച്ചക്കും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഡോക്ടേഴ്‌സ് മിക്കപ്പോഴും ഗര്‍ഭിണികളോട് കഴിക്കാന്‍ പറയുന്ന ആഹാരങ്ങളില്‍ അതില്‍ പ്രധാനമാണ് ഫ്ളാക്സ് സീഡുകളും വാല്‍നട്ടുകളും. അതില്‍ കൂടെ ആവശ്യമായി ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ലഭിക്കുന്നു.
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കുഞ്ഞിന്റേയും മുതിര്‍ന്നവരുടേയും ആരോഗ്യത്തിന് അനിവാര്യമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൂടാതെ കുഞ്ഞിന്റെ വളര്‍ച്ചക്കും തലച്ചോറിന്റെ ആരോഗ്യത്തിനും നാഢികോശ വികാസത്തിനും ചീര പോലുള്ള ഇലക്കറികള്‍ ധാരാളം കഴിക്കണം. കാരണം ഇതില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ന്യൂറല്‍ ട്യൂബ് വികസനത്തിന് സഹായിക്കുന്നു. പ്രോട്ടീനും ഇരുമ്പും വൈജ്ഞാനിക പ്രവര്‍ത്തനത്തിന് ആവശ്യമായ പ്രോട്ടീനും ഇരുമ്പും പയറും ചെറുപയറും നല്‍കുന്നതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ഗര്‍ഭകാലം ഒഴിവാക്കരുത് പയര്‍ വര്‍ഗ്ഗത്തെ. ഈ പയര്‍വര്‍ഗ്ഗങ്ങള്‍ നമ്മുടെ പാചകരീതിയിലെ പ്രധാന ഘടകമാക്കി മാറ്റുന്നതിന് ശ്രദ്ധിക്കണം.
മാത്രമല്ല ഇവ എളുപ്പത്തില്‍ ലഭ്യമാവുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്തേണ്ടതാണ്. അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മതിയായ പോഷകാഹാരം ഉറപ്പാക്കും എന്നതില്‍ സംശയം വേണ്ട. പാലും മുട്ടയും പാലും തൈരും പോലുള്ള പാലുല്‍പ്പന്നങ്ങള്‍ കാല്‍സ്യവും വിറ്റാമിന്‍ ഡിയും നല്‍കുന്നു. ഇവ ഗര്‍ഭിണികള്‍ സ്ഥിരമാക്കുന്നത് വഴി അതിലുള്ള പോഷകങ്ങള്‍ കുഞ്ഞിന്റെ തലച്ചോറിന്റെ മൊത്തത്തിലുള്ള ഘടനയെ സഹായിക്കുന്നു. കൂടാതെ മെമ്മറി വികസനത്തിന് നിര്‍ണായകമായ കോളിന്‍ എന്ന ഘടകം മുട്ട നല്‍കുന്നു.
ഇവ പതിവായി കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഗുണം ചെയ്യും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ സ്ഥിരമായി ഇവ കഴിക്കാവുന്നതാണ്. ‘അച്ചാര്‍ കുപ്പിയില്‍ സ്പൂണ്‍ ഇട്ട് വെയ്ക്കുന്നവരാണോ? ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത’ പഴങ്ങളും പച്ചക്കറികളും ഓറഞ്ചും ബെറിയും പോലുള്ള പഴങ്ങള്‍ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. അവ മസ്തിഷ്‌ക കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതോടൊപ്പം തന്നെ കുഞ്ഞിന്‍െ വളര്‍ച്ചക്കും സഹായിക്കും. മാത്രമല്ല കാരറ്റ് പോലുള്ള പച്ചക്കറികള്‍ ബീറ്റാ കരോട്ടിന്‍ നല്‍കുന്നതിനാല്‍ അത് വഴി നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യകരമായ മസ്തിഷ്‌ക കോശങ്ങളുടെ വളര്‍ച്ചക്കും സാധിക്കുന്നു.
എന്നാല്‍ എന്തെല്ലാം ആരോഗ്യപരമായി നമ്മള്‍ കരുതല്‍ എടുത്താലും ഗര്‍ഭകാലത്ത് ഒരു ഡോക്ടറുടെ വിശദപരിശോദന നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.