പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന്റെ പ്രചാരണ വീഡിയോ സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ വന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു. രാഹുലിന്റെ വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിലാണ്. അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ് ചെയ്‌തത്. പിന്നിൽ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവത്തകർ എന്ന് സംശയിക്കുന്നു. അവർക്കാണ് വ്യക്തമായി നുഴഞ്ഞുകയറാൻ ശീലമുള്ളത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കും. എസ്പിക്ക് പരാതി നൽകുമെന്നും കെ പി ഉദയഭാനു വ്യക്തമാക്കി.
















