Kerala

വികസന പാതയില്‍ വിഴിഞ്ഞം തുറമുഖം; ട്രെയില്‍ റണ്ണില്‍ കൈകാര്യം ചെയ്തത് ഒരുലക്ഷം കണ്ടെയ്‌നറുകള്‍

വികസന കുതിപ്പില്‍ മുന്നേറുന്ന വിഴിഞ്ഞം തുറമുഖത്തിന് പൊന്‍തൂവലായി പുതിയൊരു നേട്ടം. ട്രെയില്‍ റണ്‍ ആരംഭിച്ച നാലുമാസം പിന്നിട്ട ഈ വേളയില്‍ തുറമുഖം കൈകാര്യം ചെയ്തത് ഒരുലക്ഷം TEU കണ്ടെയ്‌നറുകള്‍. ഇന്നലെ രാത്രിയോടെയാണ് ഈ സുവര്‍ണ്ണ നേട്ടം വിഴിഞ്ഞ അന്താരാഷ്ട്ര തുറമുഖം സ്വന്തമാക്കിയത്. കാര്‍ഗോ ശേഷി അളക്കുന്ന യൂണിറ്റാണ് TEU (ട്വന്റി ഫൂട്ട് ഇക്വിലന്റ് യൂണിറ്റ്). ട്രെയില്‍ റണ്ണിന്റെ ഭാഗമായിത്തന്നെ ഇത്രയും കണ്ടൈനറുകള്‍ കൈകാര്യം ചെയ്തതോടെ തുറമുഖം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ഒരു മാസം ഇവിടേക്ക് എത്തുന്ന കപ്പലുകളുടെ എണ്ണം പ്രവചനാതീതമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ലോകത്തേ ഏറ്റവും വലിയ ചരക്ക് കപ്പലുകളായ എംഎസ്സി ക്ലൗഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന എന്നീ കപ്പലുകള്‍ ട്രെയില്‍ റണ്ണിന്റെ ഭാഗമായി വിഴിഞ്ഞത്ത് എത്തിയിരുന്നു. ഡിസംബര്‍ മധ്യത്തോടെയോ, പുതുവര്‍ഷ സമാനമായി അടുത്തവര്‍ഷം ആദ്യമോ തുറമുഖം കമ്മീഷന്‍ ചെയ്യും.
ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടി യു തുറമുഖം കൈകാര്യം ചെയ്ത വിവരം മന്ത്രി വി എന്‍ വാസവന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കേരളത്തിന്റെ വികസനചരിത്രത്തില്‍ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസങ്ങള്‍ പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പന്‍ ചരക്ക് കപ്പലുകള്‍ കേരളത്തിന്റെ തീരത്തെത്തിക്കഴിഞ്ഞു.
ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞം. നവംബര്‍ ഒന്‍പത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 ഠഋഡ വാണ് ഇവിടെ കൈകാര്യം ചെയ്തത്.
ജൂലൈ മാസത്തില്‍ 3, സെപ്റ്റംബറില്‍ 12 ,ഒക്ടോബറില്‍ 23 ,നവംബര്‍ മാസത്തില്‍ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേര്‍ന്ന കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജി.എസ്. ടി. ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എം.എസ്.സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകള്‍ എത്തിച്ചേര്‍ന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് അതിഥികളും എത്തിച്ചേരും. അങ്ങനെ വിഴിഞ്ഞം ഇന്ത്യയുടെ സുവര്‍ണ്ണതീരമായി മാറുകയാണ്.കാര്‍ഗോ ശേഷി അളക്കുന്ന യൂണിറ്റാണ് ടിഇയു