സംസ്ഥാനത്ത് ഉള്ളി വില ഉയര്‍ന്ന് തന്നെ തുടരുന്നു. സവാളക്ക് കിലോ 85 രൂപയും ചെറിയ ഉള്ളിക്ക് 60 രൂപയും നല്‍കണം. വെളുത്തുള്ളി വില റോക്കറ്റ് പോലെ കുതിക്കുകയാണ്. കിലോക്ക് 330 രൂപയാണ് ചിലറ വില. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യത്തിന് ഉള്ളി എത്താതെ വില കുറയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. സവാള വിലയുടെ വര്‍ധനവ് ബാക്കി വിഭവങ്ങളുടെ വില്പനയെയും ബാധിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളി എത്താതെ വില കുറയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കര്‍ണാടകയിലും മഴ തുടര്‍ന്നാല്‍ സവാള വില 100 കടക്കും. അതേസമയം ദീപാവലിക്ക് ശേഷം മാര്‍ക്കറ്റുകള്‍ തുറന്നതോടെ സംസ്ഥാനത്തേക്ക് സവാള എത്തി തുടങ്ങിട്ടുണ്ട്.
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റുകള്‍ ഉണര്‍ന്ന് തുടങ്ങിയിട്ടുണ്ട്. പക്ഷേ വിളവെടുത്ത് പുതിയ ഉള്ളി എത്തുന്നില്ല. നിലവിലെ സ്റ്റോക്കാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ കയറ്റി അയക്കുന്നത്. ദിവസങ്ങള്‍ കാത്തു കിടന്ന ശേഷമാണ് കേരളത്തില്‍ നിന്നും പോകുന്ന വാഹനങ്ങള്‍ക്ക് ഉള്ളി ലഭിക്കുന്നതും. കാലാവസ്ഥ അനുകൂലമായി തുടര്‍ന്നാല്‍ പ്രതിസന്ധി ഒരാഴ്ചകൊണ്ട് മറികടക്കാം എന്നാണ് പ്രതീക്ഷ. മറിച്ചായാല്‍ സവാള വില 100 കടക്കും.