അജിത് പവാറിന്റെ എൻസിപിയുമായി യോജിക്കുന്ന പ്രശ്‌നമില്ലെന്ന് എൻസിപി ശരദ്പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ. മഹാവികാസ് അഘാഡി അധികാരത്തിലെത്തിയാൽ താൻ മുഖ്യമന്ത്രിയാകില്ലെന്നും എൻസിപി വർക്കിങ് പ്രസിഡന്റ് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ നിശ്ശബ്ദരാക്കാനാണ് അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതെന്നും സമ്മർദ്ദം ചെലുത്തി പിന്തുണ നേടുന്നതാണ് ബിജെപി തന്ത്രമെന്നും സുപ്രിയ സുലെ ആരോപിച്ചു.ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻസിപിയുമായി ഇനി ഒന്നിക്കുന്ന പ്രശ്നമില്ലെന്നും എൻസിപി ശരദ്പവാർ വിഭാഗം നേതാവ് വ്യക്തമാക്കി. മഹാവികാസ് അഘാഡി അധികാരത്തിലെത്തിയാൽ താൻ മുഖ്യമന്ത്രിയാകില്ലെന്നും സുപ്രിയ പറഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായി സംസ്ഥാന തിരഞ്ഞെടുപ്പിൽ ശരദ് പവാർ നയിക്കുന്ന എൻസിപി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും സുപ്രിയ.