കോയമ്പത്തൂർ മെട്രോയുടെ ഡിപിആറിനൊപ്പം രണ്ട് റിപ്പോർട്ടുകൾ കൂടി നൽകണമെന്നാണ് കേന്ദ്ര നഗരകാര്യ മന്ത്രാലയം
നേരത്തെ, ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും, നിർദ്ദേശങ്ങൾ വെച്ചും ഈ റിപ്പോർട്ട് കേന്ദ്ര നഗരകാര്യമന്ത്രാലയം തള്ളിയിരുന്നു. കേന്ദ്രം നിർദ്ദേശിച്ച തരത്തിൽ മാറ്റങ്ങൾ വരുത്തി റിപ്പോർട്ട് പുനസ്സമർപ്പിക്കാനാണ് തമിഴ്നാട് സർക്കാരിന്റെ നീക്കം.
കേന്ദ്രത്തിൽ നിന്ന് രണ്ട് കാര്യങ്ങളാണ് കോവൈ മെട്രോയുടെ കാര്യത്തിൽ തമിഴ്നാട് പ്രതീക്ഷിക്കുന്നത്. ഒന്ന്, മെട്രോ പദ്ധതിക്കുള്ള അംഗീകാരം. രണ്ട്, മെട്രോ പദ്ധതിയിൽ കേന്ദ്രത്തിന്റെ സാമ്പത്തിക പങ്കാളിത്തം. ചെന്നൈ മെട്രോ പദ്ധതിയിൽ കേന്ദ്രത്തിന് 15 മുതൽ 20 വരെ ശതമാനം ഓഹരിയുണ്ട്. കൂടുതലും ജപ്പാനിൽ നിന്നുള്ള വായ്പാ സഹായത്തെയും മറ്റുമാണ് സംസ്ഥാനം ആശ്രയിച്ചത്. കോവൈ മെട്രോയ്ക്ക് കൂടുതൽ സഹായം കിട്ടുമോയെന്നും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്.
കോയമ്പത്തൂർ മെട്രോയുടെ ഡിപിആറിനൊപ്പം രണ്ട് റിപ്പോർട്ടുകൾ കൂടി നൽകണമെന്നാണ് കേന്ദ്ര നഗരകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. സമഗ്ര മൊബിലിറ്റി പ്ലാൻ ആണ് ഇവയിലൊന്ന്. ബദൽ വിശകലന റിപ്പോർട്ടാണ് മറ്റൊന്ന്. 2023 ഫെബ്രുവരി മാസത്തിലാണ് ഡിപിആർ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ഏതാണ്ട് രണ്ട് വർഷത്തിനു ശേഷമാണ് ഡിപിആറിന്മേൽ തീരുമാനം വന്നിരിക്കുന്നത്. പദ്ധതി വൈകാതിരിക്കാൻ എത്രയും പെട്ടെന്ന് വേണ്ട മാറ്റങ്ങൾ വരുത്തി ഡിപിആർ വീണ്ടും കേന്ദ്രത്തിന് സമർപ്പിക്കാൻ തിരക്കിട്ട നീക്കങ്ങളിലാണ് തമിഴ്നാട്.