ചേലക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യുഡിഎഫ് വരവൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ
സ്വന്തം കേസിൽ നിന്നു രക്ഷ നേടാനും കുടുംബത്തെ കേസുകളിൽ നിന്നു രക്ഷിക്കാനും വേണ്ടി കേരളത്തിലെ സിപിഎമ്മിനെ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുടെ തൊഴുത്തിൽ കൊണ്ടു പോയി കെട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ , കെ.കെ. രമ എന്നിവർ പ്രസംഗിച്ചു. തളി സെന്ററിൽ നടന്ന പൊതുയോഗത്തിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മുസ്തഫ അധ്യക്ഷനായി. ഫൈസൽ ബാബു, എസ്.അശോകൻ, പി.എം.അമീർ, സി.എച്ച്.റഷീദ്, ഇബ്രാഹിം കുട്ടി കല്ലാർ, ഷാജി കോടങ്ങണ്ടത്ത്, ഹാറൂൺ റഷീദ്, രാജേന്ദ്രൻ അരങ്ങത്ത്, രവി ജോസ് താണിക്കര, നൗഫൽ, നൗഷാദ്, ടി.എം.അയൂബ് തുടങ്ങിയവർ പ്രസംഗിച്ചു.