പ്രതികാര റോഡ് ഷോയുമായി പി വി അൻവറിന്റെ ഡിഎംകെ. മുപ്പത് പ്രചാരണ ലോറികളുമായാണ് റോഡ് ഷോ. ചേലക്കരയിൽ പ്രകടനത്തിനുള്ള അനുമതി നിഷേധിച്ചതാണ് പ്രകടനത്തിന് കാരണം. പ്രകടനത്തിൽ പിവി അൻവർ പങ്കെടുത്തിരുന്നില്ല. പൊലീസ് വാഹനം തടഞ്ഞതോടെ ഡിഎംകെ പ്രവർത്തകർ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചു. ഓഫീസിലെ കവാടത്തിനും ബോർഡുകൾക്കും കേടുപാട് സംഭവിച്ചു.