‘മോഹഭാവം തരളമായ്….’ ഭാവ ഗായകന് ജയചന്ദ്രന്റെ ശബ്ദമാധുര്യത്തില്‍ പ്രേഷകരെ വശീകരിച്ച ഗാനത്തിലൂടെ, ഒരു കാലത്ത് മലയാളത്തിന് മികച്ച ഗാനങ്ങള്‍ സമ്മാനിച്ച, സംഗീത സംവിധായകന് എസ്.പി വെങ്കിടേഷ് മലയാളത്തില്‍ തിരിച്ചു വരുന്നു. സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത രാമുവിന്റെ മനൈവികള്‍ എന്ന ചിത്രത്തിലാണ്, എസ്.പി.വെങ്കിടേഷിന്റെ ഈ മികച്ച ഗാനം കടന്നുവരുന്നത്. കവിയും, സാഹിത്യകാരനും, ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളുമായ വാസുഅരീക്കോടാണ് ഈ ഹിറ്റ് ഗാനത്തിന്റെ രചയിതാവ്.ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നതും വാസു അരീക്കോടാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.
വാസു അരീക്കോടിനൊപ്പം,പ്രഭാകരന് നറുകര, ജയചന്ദ്രന് എന്നിവരാണ് മറ്റ് ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചത്. തമിഴ് പതിപ്പിനു വേണ്ടി വൈര ഭാരതി ഗാനരചന നിര്‍വഹിച്ചു. മലയാളം, തമിഴ് പതിപ്പുകള്‍ക്ക് സംഗീതം നിര്‍വഹിച്ചത് എസ്.പി വെങ്കിടേഷാണ്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത കഥാപശ്ചാത്തലം. പുതിയ അവതരണ ശൈലി. സ്ക്രീനില്‍ അധികം കാണാത്ത മുഖങ്ങളൂടെ തകര്‍പ്പന്‍ അഭിനയം. ഭ്രമ യുഗം, ഗുരുവായൂര്‍ അമ്പലനടയില്‍, കല്‍ക്കി, ടര്‍ബോ , എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സൗണ്ട് എഞ്ചിനീയര്‍ രാജാ കൃഷ്ണന്,എസ്.പി വെങ്കിടേഷ് ,തുടങ്ങിയ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ മികച്ച പ്രകടനം എന്നീ മേന്മകള് കൊണ്ട് രാമുവിന്റെ മനൈവികള്‍ എന്ന ചിത്രം ശ്രദ്ധേയമായിരിക്കുന്നു.
മല്ലി എന്ന ആദിവാസി പെണ്‍കുട്ടിയുടെ, മലയാള സിനിമ ഇതുവരെ കാണാത്ത പുതുമയുള്ള പ്രണയകഥ അവതരിപ്പിക്കുകയാണ് രാമുവിന്റെ മനൈവികള്‍ എന്ന ചിത്രം. തമിഴിലും, മലയാളത്തിലുമായി ചിത്രീകരിക്കുന്ന ചിത്രമാണിത്.ബാലു ശ്രീധര്‍ നായകനാകുന്ന ചിത്രത്തില്‍, ആതിരയും, ശ്രുതി പൊന്നുവുമാണ് നായികമാര്‍.
എം.വി.കെ ഫിലിംസിന്റെ ബാനറില്‍ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവര്‍ നിര്‍മ്മിക്കുന്ന രാമുവിന്റെ മനൈവികള്‍ സുധീഷ് സുബ്രഹ്മണ്യം രചന, സംവിധാനം നിര്‍വ്വഹിക്കുന്നു. സംഭാഷണം – വാസു അരീക്കോട്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, ഗാനങ്ങള്‍ – വാസു അരീക്കോട്, പ്രഭാകരന് നറുകര, ജയചന്ദ്രന് ,വൈരഭാരതി (തമിഴ്), സംഗീതം – എസ്.പി.വെങ്കിടേഷ് ,ആലാപനം – പി.ജയചന്ദ്രന് ,രഞ്ജിത്ത് ഉണ്ണി, വി.വി.പ്രസന്ന, നിമിഷ കുറുപ്പത്ത്, എഡിറ്റിംഗ് -പി.സി.മോഹനന്, ഓഡിയോഗ്രാഫി – രാജാ കൃഷ്ണന്, കല – പ്രഭ മണ്ണാര്‍ക്കാട്, മേക്കപ്പ് -ജയമോഹന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ചെന്താമരാക്ഷന്, കോസ്റ്റ്യൂം – ഉണ്ണി പാലക്കാട്, അസോസിയേറ്റ് ഡയറക്ടര്‍ -എം.കുഞ്ഞാപ്പ ,അസിസ്റ്റന്റ് ഡയറക്ടര്‍ – ആദര്‍ശ് ശെല്‍വരാജ്, സംഘട്ടനം – ആക്ഷന്‍ പ്രകാശ്, നൃത്തം – ഡ്രീംസ് ഖാദര്‍ ,പ്രൊഡക്ഷന്‍ മാനേജര്‍ – വിമല്‍ മേനോന്, ലൊക്കേഷന്‍ മാനേജര്‍ – മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണന്, സ്റ്റില്‍ – കാഞ്ചന് ടി.ആര്, പി.ആര്.ഒ- അയ്മനം സാജന്, വിതരണം – എം.വി.കെ. ഫിലിംസ് ത്രൂ സന്‍ഹ സ്റ്റുഡിയോ.
ബാലു ശ്രീധര്‍, ആതിര, ശ്രുതി പൊന്നു, ദീപു, സന്തോഷ് തച്ചണ്ണ, വിമല്‍ മേനോന്, വേണുജി, രവീന്ദ്രന്, സി.എ.വില്‍സണ്‍, മനോജ് മേനോന് ,ഭാഗ്യനാഥന്, സനീഷ്, ബീന, പ്രേമ താമരശ്ശേരി എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു. മധുര, പൊള്ളാച്ചി, അട്ടപ്പാടി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ രാമുവിന്റെ മനൈവികള്‍ നവംബര്‍ 22 – ന് തീയേറ്ററിലെത്തും.
അയ്മനം സാജന്