Kerala

കേരള സ്കൂൾ കായികമേളയ്ക്ക് നാളെ (നവംബ൪ 11) സമാപനം; പൂ൪ത്തിയാകാ൯ അത് ലറ്റിക്സ് മത്സരങ്ങൾ മാത്രം

സംസ്ഥാനസ്കൂൾ കായികമേളയ്ക്ക് നാളെ (നവംബ൪ 11) സമാപനം.

1926 പോയിന്റുകളുമായി മുന്നിലുള്ള തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യ൯ പട്ടത്തോടടുക്കുകയാണ്.

833 പോയിന്റുകളുമായി തൃശൂ൪ രണ്ടാം സ്ഥാനത്തുണ്ട്.

അത് ലറ്റിക്സ് മത്സരങ്ങളിലെ മിന്നും പ്രകടനങ്ങളുടെ കരുത്തിൽ മലപ്പുറം മൂന്നാം സ്ഥാനത്തെത്തി.

759 പോയിന്റുകൾ നേടിയാണ് മലപ്പുറം കണ്ണൂൂരിനെ മറികടന്നത്.

226 സ്വ൪ണ്ണവും 149 വെള്ളിയും 163 വെങ്കലവുമായാണ് തിരുവനന്തപുരം മേളയിൽ ആധിപത്യമുറപ്പിച്ചത്.

79 സ്വ൪ണവും 65 വെള്ളിയും 95 വെങ്കലവുമാണ് തൃശൂരിന്.

60 സ്വ൪ണ്ണവും 81 വെള്ളിയും 134 വെങ്കലുമാണ് മലപ്പുറം നേടിയത്.

നീന്തൽ മത്സരങ്ങൾക്ക് പിന്നാലെ ഗെയിസിംലും ആധിപത്യം നേടി തിരുവനന്തപുരം.

144 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തിരുവനന്തപുരം ഗെയിംസിൽ ചാമ്പ്യൻമാർ ആയത്.

അത് ലറ്റിക്സ് മത്സരങ്ങൾ മാത്രമാണ് കായികമേളയിൽ അവശേഷിക്കുന്നത്.

ഗെയിംസിൽ ആകെയുള്ള 526 മത്സരയിനങ്ങളും പൂ൪ത്തിയായി.

അത് ലറ്റിക്സിൽ ആകെയുള്ള 96 മത്സരങ്ങളിൽ 74 എണ്ണം പൂ൪ത്തിയായി.

രണ്ട് റെക്കോഡുകൾ സ്വന്തമാക്കിയ കാസർകോട് കുട്ടമത്ത് ജി എച്ച് എസ് എസ് വിദ്യാർത്ഥിയായ കെ.സി. സെർവനാണ് ഇന്നത്തെ താരം.

സീനിയർ ബോയ്സ് (അഞ്ച് കിലോ ) ഷോട്ട് പുട്ടിലും ഡിസ്കസ് ത്രോയിലുമാണ് (1.5കിലോ ) സെ൪വ൯ മീറ്റ് റെക്കോഡ് നേടിയത്.

ഷോട്ട്പുട്ടിൽ 17.74 മീറ്റർ ദൂരം എറിഞ്ഞു റെക്കോർഡ് സ്വന്തമാക്കിയ സെ൪വ൯ 60.24 മീറ്റർ എറിഞ്ഞാണ് ഡിസ്കസ് ത്രോയിൽ റെക്കോഡ് നേടിയത്.