Kerala

സീപ്ലെയ്൯ മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും

സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ തിങ്കളാഴ്ച (നവംബർ 11) രാവിലെ 10.30 ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനാകും. കൊച്ചിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പോകുന്ന സീപ്ലെയ്൯ ജലാശയത്തിലിറങ്ങും.

മാട്ടുപ്പെട്ടിയിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പുറപ്പെടുന്ന സീപ്ലെയ്൯ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകും.

 

ബോൾഗാട്ടി മറീനയ്ക്ക് സമീപത്തെ വേദിയിൽ രാവിലെ 9.30 ന് സീപ്ലെയ്ൻ ഫ്ളാഗ് ഓഫുമായി ബന്ധപ്പെട്ട ചടങ്ങ് തുടങ്ങും. ഹൈബി ഈഡൻ എം.പി., മേയർ എം. അനിൽകുമാർ, എം.എൽ.എ മാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.ജെ. വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ എന്നിവർ മുഖ്യാതിഥികളാകും. ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാകർ, ടൂറിസം സെക്രട്ടറി കെ. ബിജു, കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റ, സിയാൽ എംഡി എസ്. സുഹാസ്, ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ്, സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, കെടിഡിസി എംഡി ശിഖ സുരേന്ദ്രൻ, മുളവുകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. അക്ബർ, വാർഡ് അംഗം നിക്കോളാസ് ഡി കോത്, ടൂറിസം അഡീഷണൽ ഡയറക്ടർ പി. വിഷ്ണു രാജ് തുടങ്ങിവർ പങ്കെടുക്കും.