മലയാളിയുടെ ഭക്ഷണക്രമത്തിൽ നെയ്യ് ഒരു അവിഭാജ്യ ഘടകമാണ്. മലയാളിക്ക് നെയ്‌ചോറെന്ന വിഭവം തന്നെ സ്വന്തമായുണ്ട്. ഒട്ടുമിക്ക വിഭവങ്ങളിലും പ്രധാന ഘടകമായതിനാൽ നെയ്യ് ഒഴിവാക്കുക നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല. എന്നാൽ നെയ്യ് കൊഴുപ്പിൻ്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ്. അത് ശരിയായി ഉപയോഗിക്കണം എന്നുമാത്രം. വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും നെയ്യ് സഹായിക്കുന്നു. അതുപോലെ ചില ദോഷവശങ്ങളും നെയ്യ്ക്ക് ഉണ്ട്. ആദ്യം നെയ്യ് ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് നമുക്ക് നോക്കാം.
നിങ്ങൾക്ക് മലബന്ധം പോലുള്ള ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ നെയ്യ് സഹായിക്കും. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഏറ്റവും എളുപ്പത്തിൽ ദഹിപ്പിക്കാവുന്ന കൊഴുപ്പുകളിൽ ഒന്നാണിത്. ശരീരത്തിലെ താപ മൂലകത്തെ സന്തുലിതമാക്കാൻ നെയ്യ് പ്രകൃതിദത്തമായ ഒരു പ്രതിവിധിയാണ്. നെയ്യിന് ശക്തമായ മൈക്രോബയൽ, ആൻ്റിവൈറൽ ഗുണങ്ങളുണ്ട്, അത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശുദ്ധീകരിച്ച എണ്ണയേക്കാൾ ഹൃദയാരോഗ്യത്തിന് നെയ്യ് സുരക്ഷിതമായ ഓപ്ഷനാണ്. പൂരിത കൊഴുപ്പുകളുടെ ഉറവിടം എന്ന നിലയിൽ ഇത് ചെറിയ അളവിൽ ദിവസവും കഴിക്കാം.
നെയ്യിൽ ഒരു ചെറിയ ചെയിൻ ഫാറ്റി ആസിഡുണ്ട്. ഇത് കഠിനമായ കൊഴുപ്പ് നീക്കം ചെയ്യാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും. അങ്ങനെ തടി കുറയ്‌ക്കാൻ നെയ് വഴിവെക്കുന്നു. ഒരു നുള്ളു നെയ്യ് നിങ്ങളുടെ ഊർജ നില വർധിപ്പിക്കും. നെയ്യ് ധാരാളമായി അടങ്ങിയിരിക്കുന്ന ഏതൊരു വിഭവവും കൂടുതൽ നേരം സംതൃപ്തി നിലനിർത്താൻ സഹായിക്കും.
നെയ്യ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം
പൊരുത്തപ്പെടാത്ത ഭക്ഷണ കൂട്ടുകൾ കുടൽ വീക്കം ഉണ്ടാക്കുമെന്ന് മിക്കവർക്കും അറിയാം. നെയ്യ് അത്തരത്തിൽ സൂക്ഷിക്കേണ്ട ഒന്നാണ്. തണുത്ത ഭക്ഷണങ്ങളുമായി നെയ്യ് കലർത്തുന്നത് ഏത് രൂപത്തിലും ഗുണം ചെയ്യുമെന്ന് നിങ്ങൾ കരുതിയേക്കാം, പക്ഷേ അത് അങ്ങനെയല്ല. നെയ്യ് കനത്തതും ഒട്ടിപ്പിടിക്കുന്നതുമാണ്. നെയ്യ് എപ്പോഴും ചൂടുള്ള ഭക്ഷണമോ ദ്രാവകമോ ആയിരിക്കണം. തണുത്ത വെള്ളത്തിലോ ഭക്ഷണത്തിലോ നെയ്യ് കഴിക്കുന്നത് ദഹനക്കേടിനും മറ്റ് ദഹന പ്രശ്നങ്ങൾക്കും കാരണമാകും. എഎംഎ (ഒരുതരം ദഹനരോഗം) ഉണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തരുത്. ഒട്ടിപ്പിടിക്കുന്നതും ഭാരമുള്ളതുമായ നെയ്യ് ദഹനരോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം. അതേപോലെ നെയ്യും തേനും തുല്യ അളവിൽ കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഇവ ദഹിക്കില്ല.