ഇരുമ്പൻ പുളി കൊണ്ട് ഉഗ്രൻ സ്വാദിലൊരു ചമ്മന്തി തയ്യാറാക്കിയാലോ? ചോറിനും, കഞ്ഞിക്കും ബെസ്റ്റ് ആണ്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഇരുമ്പൻ പുളി- 2 എണ്ണം
- നാളികേരം – അര മുറി
- പച്ചമുളക് -2 എണ്ണം
- കറി വേപ്പില – ഒരു തണ്ട്
- ഇഞ്ചി – ഒരു കഷ്ണം
- ജീരകം – അര സ്പൂൺ
തയ്യാറാക്കുന്ന വിധം
ഇരുമ്പൻ പുളി, തേങ്ങാ, ഇഞ്ചി, പച്ചമുളക്, കറി വേപ്പില, ഇഞ്ചി, ജീരകം എന്നിവ മിക്സിയിലോ അര കല്ലിലോ നന്നായി അരച്ച് എടുക്കുക. വെള്ളം ചേർക്കാൻ പാടില്ല, ഇരുമ്പൻ പുളിയിലെ വെള്ളം മാത്രമേ പാടുള്ളു. രുചികരമായ ഇരുമ്പാമ്പുളി ചമ്മന്തി തയ്യാർ.