Food

ഇനി തേങ്ങ വെച്ചും അച്ചാർ തയ്യാറാക്കാം | Coconut pickle

ഇനി അച്ചാർ ഉണ്ടാക്കാൻ തേങ്ങ മതി. വളരെ രുചികരമായി ഒരു അച്ചാർ തയ്യാറാക്കാം. വെറൈറ്റി രുചിയുള്ള തേങ്ങ അച്ചാർ. തയ്യാറാക്കുന്നത് എങ്ങെനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • തേങ്ങാക്കൊത്ത് -ഒന്നര കപ്പ്
  • പച്ചമുളക് -2
  • വെളുത്തുള്ളി- 8
  • ഇഞ്ചി -ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -അരടീസ്പൂൺ
  • കാശ്മീരി ചില്ലി പൗഡർ -ഒന്നര ടേബിൾ സ്പൂൺ
  • മുളകുപൊടി -ഒരു ടേബിൾ സ്പൂൺ
  • കടുക് -അര ടീസ്പൂൺ
  • ചുവന്ന മുളക്- മൂന്നെണ്ണം
  • ഉലുവ -കാൽ ടീസ്പൂൺ
  • കായം -അര ടീസ്പൂൺ
  • ശർക്കര -1
  • പുളി നാരങ്ങ വലിപ്പത്തിൽ
  • നല്ലെണ്ണ
  • വിനാഗിരി
  • ഉപ്പ്
  • വെള്ളം
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് തേങ്ങാക്കൊത്ത് ചേർത്തു കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് തേങ്ങയുടെ പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കണം. ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം. ഇനി അതേ പാനിലേക്ക് കുറച്ചുകൂടി എണ്ണചേർത്ത ചൂടാക്കണം. ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം. ശേഷം ഉലുവ, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് മിക്സ് ചെയ്യാം. ശേഷം വെളുത്തുള്ളി ഇഞ്ചി, പച്ചമുളക് ,എന്നിവ ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്യണം. നന്നായി മൊരിഞ്ഞു വരുമ്പോൾ പൊടികൾ ചേർത്തു കൊടുക്കാം. ആദ്യം മഞ്ഞൾപൊടി ചേർക്കണം, പിന്നെ മുളകുപൊടി, കാശ്മീരി ചില്ലി പൗഡർ, തീ കുറച്ച് അവച്ചതിനു ശേഷം പൊടികളുടെ പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്തു കൊടുക്കണം.

ഇനി പുളി വെള്ളം ഇതിലേക്ക് ചേർത്തുകൊടുക്കാം. നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക. ശേഷം ശർക്കരയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. നന്നായി എണ്ണ തെളിഞ്ഞുവരുന്ന സമയമാകുമ്പോൾ വിനാഗിരി ചേർത്ത് കൊടുക്കാം. ശേഷം കായപ്പൊടി കൂടെ ചേർക്കാം. നല്ലതുപോലെ മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം. ചൂടാറുമ്പോൾ എയർ ടൈറ്റ് ആയിട്ടുള്ള കണ്ടെയ്നറിൽ സൂക്ഷിക്കാം.