ഇനി കോളിഫ്ലവർ കിട്ടുമ്പോൾ ഇതുപോലെ ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദിലൊരു കോളിഫ്ലവർ ഫ്രൈ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- കോളിഫ്ലവർ -1
- മുട്ട- 3
- വെളുത്തുള്ളി- 2
- ഉപ്പ്
- കുരുമുളകുപൊടി
- ചുക്ക് പൊടി
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- പാപ്രിക
- മൈദ
- ഓയിൽ
തയ്യാറാക്കുന്ന വിധം
ആദ്യം കോളിഫ്ലവർ എടുത്തു വലിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇതിനെ ഒരു പാനിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും, ഉപ്പും, രണ്ടു വെളുത്തുള്ളിയും ചേർത്ത് പത്ത് മിനിറ്റ് വരെ തിളപ്പിച്ചു എടുക്കണം. ശേഷം, വെള്ളത്തിൽ നിന്നും മാറ്റാം. ഒരു ബൗളിൽ 2 വെളുത്തുള്ളി, മൂന്ന് മുട്ട, മുളകുപൊടി, മഞ്ഞൾപ്പൊടി പാപ്രിക, ഇഞ്ചി പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.
വേവിച്ചുവച്ചിരിക്കുന്ന കോളിഫ്ലവർ കഷണങ്ങൾ ഓരോന്നെടുത്ത് ഈ മുട്ട മിക്സിയിൽ മുക്കണം. ശേഷം മൈദ മുകളിലേക്ക് നന്നായി കോട്ട് ചെയ്തെടുക്കണം ഇനി എണ്ണയിൽ ഫ്രൈ ചെയ്തെടുത്ത കഴിക്കാം.