ഈ കുഞ്ഞു കൊഴുക്കട്ടകൾ തയ്യാറാക്കിനോക്കൂ. കിടിലൻ രുചിയാണ് ഇതിന്. ബ്രേക്ഫാസ്റ്റിന് ഇനി ഇതൊന്ന് ട്രൈ ചെയ്തുനോക്കു.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി -ഒരു കപ്പ്
- വെള്ളം -ഒരു കപ്പ്
- ഉപ്പ്
- നെയ്യ് -അര ടേബിൾ സ്പൂൺ
- കടുക്
- കശുവണ്ടി
- ഉണക്കമുളക്
- കറിവേപ്പില
- തേങ്ങാ ചിരവിയത്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെള്ളവും ഉപ്പും നെയും തിളപ്പിക്കുക, ഇതിലേക്ക് അരിപ്പൊടി ഇട്ടുകൊടുത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. ചൂട് കുറയുമ്പോൾ കൈകൊണ്ട് കുഴച്ച് സോഫ്റ്റ് ആക്കുക. ശേഷം മീഡിയം വലിപ്പത്തിലുള്ള ബോളുകൾ ആക്കി മാറ്റാം. ഇതിനെ ഉരുട്ടി നീളത്തിൽ ആക്കുക ശേഷം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കാം. ഇതിനെയെല്ലാം ആവിയിൽ വേവിച്ചെടുക്കണം. മറ്റൊരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കാം.
അതിലേക്ക് കടുക് ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളക്, കറിവേപ്പില, കശുവണ്ടി ഇവ ചേർത്ത് റോസ്റ്റ് ചെയ്യാം. ഇനി തേങ്ങയും ചേർക്കാം. എല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം വേവിച്ചെടുത്ത കൊഴുക്കട്ടകൾ ചേർക്കാം.കുറച്ചുകൂടി തേങ്ങാ ചിരവിയത് ചേർത്ത് മിക്സ് ചെയ്ത് വിളമ്പാം.