ഗോതമ്പ് പുട്ട് നല്ല തരി തരിയായി ഉണ്ടാക്കാൻ കിട്ടുന്നില്ലേ? എങ്കിൽ ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തുനോക്കൂ. നിങ്ങൾക്കും ഉണ്ടാക്കാം നല്ല പെർഫെക്റ്റ് ആയിട്ടുള്ള സോഫ്റ്റ് ഗോതമ്പ് പുട്ട്.
ആവശ്യമായ ചേരുവകൾ
- ഗോതമ്പുപൊടി
- ഉപ്പ്
- വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം ഗോതമ്പുപൊടി ഒരു പാനിലേക്ക് ഇട്ട് നന്നായി ചൂടാക്കി എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഗോതമ്പ് പൊടിയുടെ പശപശപ്പ് മാറിക്കിട്ടും. ഒട്ടൽ കുറയുകയും ചെയ്യും, ചൂടാറിയതിനു ശേഷം ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. വെള്ളം കൂടാതെ ശ്രദ്ധിക്കണം. ഇനി മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലേക്ക് പൊടി നിറച്ചു കൊടുത്ത് മിക്സിയിൽ ചെറുതായി ഒന്ന് പൾസ് ചെയ്തെടുക്കുക. പൊടി നല്ല തരിതരിയായി കിട്ടും ഇനി പുട്ട് സാധാരണ പോലെ ഉണ്ടാക്കാം.