സൗന്ദര്യ സംരക്ഷണം സ്ത്രീകളെപ്പോലെ ഇന്ന് പുരുഷന്മാരും ചെയ്യാറുണ്ട്. കൃത്യമായ ശ്രദ്ധ നൽകിയാൽ തിളക്കവും ആരോഗ്യവുമുള്ള ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം. സ്ത്രീകളെ വേട്ടയാടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങളും പുരുഷന്മാരെയും വേട്ടയാടാറുണ്ട്.
ഇത്തരം ആളുകൾ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും തങ്ങളുടെ ചർമ്മത്തിന്റെ സംരക്ഷണം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഭംഗിയുമുള്ള ചർമ്മമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാന ഘടകം. സ്ത്രീകൾക്കെന്നപോലെ പുരുഷന്മാർക്കും ഇത് ബാധകമാണ്. സൗന്ദര്യ സംരക്ഷണത്തിന് ഗുണകരമാകുന്ന കുറച്ച് പൊടിക്കൈകൾ നോക്കിയാലോ…
മുഖത്തെ ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും നീക്കം ചെയ്യാൻ ആവി പിടിച്ച മുഖത്തിൽ ഓട്‌സ് പൊടിച്ചതും പഴവും കുറച്ച് റോസ് വാട്ടറും മിക്‌സ് ചെയ്ക് പുരട്ടിയാൽ മതി.
മുഖത്തെ വെയിലുകൊണ്ടുള്ള കരിവാളിപ്പ് മാറാൻ തേനും പഞ്ചസാരയും ചേർന്നുള്ള മിശ്രിതം മുഖത്ത് പുരട്ടിയാൽ മതി. കൂടാതെ നല്ല പഴുത്ത പപ്പായയും മുഖത്തും കയ്യിലും തേക്കാവുന്നതാണ്.
അരച്ചെടുത്ത തക്കാളി ജ്യൂസിൽ റവ ചേർത്ത് ഫേസ്പാക്ക് പോലെ ഇടുന്നതും മുഖകാന്തി വർദ്ധിപ്പിക്കും.
ഭക്ഷണത്തിൽ പഴവർഗങ്ങളും ധാന്യങ്ങളും ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗുണകരമാണ്.
ഷേവിംഗിലും വേണം ശ്രദ്ധ;
ഷേവിംഗ് ക്രീം ഉപയോഗിക്കാതെ ഷേവ് ചെയ്യുമ്പോൾ മുഖത്ത് റാഷസ് ഉണ്ടാകുന്നു. അതുകൊണ്ട് ക്രീം ഉപയോഗിച്ചതിന് ശേഷം മാത്രം ഷേവ് ചെയ്യുക. ഒരേ ഷേവിംഗ് റൈസർ കൂടുതൽ തവണ ഉപയോഗിക്കരുത്. ഷേവിംഗിന് ശേഷം മുഖം ഇളം ചൂടുവെള്ളത്തിൽ കഴുകാവുന്നതാണ്.
താടി വളർത്തുന്നർ താടി കഴുകാൻ സോപ്പും ഫെയ്‌സ് വാഷും ഉപയോഗിക്കരുത്. ബിയേർഡ് ഓയിൽ, ബെർഡ് ക്രീം, ബെർഡ് ജെൽ, ബെർഡ് ഷാമ്പൂ എന്നിവ താടിയുടെ സംരക്ഷണത്തിന് നല്ലതാണ്.
content highlight: male-skin care