ഈ സൂത്രം പിടികിട്ടിയാൽ ഇനി എന്നും നൂൽപ്പുട്ട് തന്നെയായിരിക്കും. വളരെ പെട്ടെന്ന് രുചികരമായി ഇനി നൂൽപുട്ട് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി രണ്ട് ഗ്ലാസ്
- ഉപ്പ്
- പച്ചവെള്ളം
- എണ്ണ
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയിൽ ഉപ്പ് ചേർത്ത് മിക്സ് ചെയ്തതിനുശേഷം പച്ചവെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് കുഴച്ചെടുക്കുക. അധികം കട്ടിയില്ലാതെയും ലൂസ് ആവാതെയും ആണ് കുഴിച്ചെടുക്കേണ്ടത്. ഇതിലേക്ക് എണ്ണ കൂടി ചേർത്ത് കുഴച്ച് വീണ്ടും സോഫ്റ്റ് ആക്കാം. ഇനി നൂൽപ്പുട്ടിന്റെ തട്ടിലേക്ക് എണ്ണ പുരട്ടണം. നൂൽപുട്ട് ഉണ്ടാക്കുന്ന അച്ചിലേക്ക് മാവ് നിറച്ചു കൊടുത്ത് ഇതിലേക്ക് പിഴിഞ്ഞ് കൊടുക്കാം. ശേഷം തിളച്ച വെള്ളത്തിലേക്ക് തട്ടി ഇറക്കി വെച്ച് 5 മിനിറ്റ് വേവിച്ചെടുത്താൽ നല്ല സോഫ്റ്റ് നൂൽപുട്ട് റെഡി.