പച്ചക്കറികളുടെ കൂട്ടത്തിൽ അത്രയൊന്നും പ്രാധാന്യം പലരും കൊടുക്കാത്ത ഒന്നാണ് ചുരയ്ക്ക. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഈ പച്ചക്കറിക്കുള്ളത്. പ്രമേഹത്തിന് പരിഹാരം കാണുന്നതിനും, രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും, തടി കുറക്കുന്നതിനും എല്ലാം പലപ്പോഴും ചുരക്ക ജ്യൂസ് ഉപയോഗിക്കുന്നു. പോഷകങ്ങൾ ധാരാളമടങ്ങിയ ചുരയ്ക്കയ്ക്ക് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. കാലറി വളരെ കുറഞ്ഞ ചുരയ്ക്കയിൽ വൈറ്റമിൻ സി, കെ, ഇ, ബി എന്നിവയും മറ്റ് പോഷകങ്ങളും ഉണ്ട്.
- ചുരയ്ക്ക ശരീരം തണുപ്പിക്കും എന്നു മാത്രമല്ല ഹൃദയത്തിന് ആരോഗ്യമേകുകയും ഉറക്ക പ്രശ്നങ്ങൾ അകറ്റുകയും ചെയ്യും. പല വലുപ്പത്തിൽ നീളത്തിലും ഉരുണ്ട ആകൃതിയിലും വണ്ണം കുറഞ്ഞും എല്ലാം ചുരയ്ക്ക ലഭ്യമാണ്. ചുരയ്ക്ക സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
- ആഴ്ചയിൽ മൂന്നു തവണ ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കും.
- ശരീരഭാരം കുറയ്ക്കാൻ ചുരയ്ക്ക ജ്യൂസ് സഹായിക്കും. ഇരുമ്പ്, വൈറ്റമിനുകൾ, പൊട്ടാസ്യം എന്നിവ ചുരയ്ക്ക ജ്യൂസിൽ ഉണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
- ഉറക്കപ്രശ്നങ്ങൾ അകറ്റാൻ ചുരയ്ക്ക ജ്യൂസ് സഹായിക്കും.
- പതിവായി ചുരയ്ക്ക ജ്യൂസ് കുടിച്ചാൽ അകാലനര തടയാൻ സാധിക്കും. ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് മൂലം തലമുടിയുടെ കറുപ്പു നിറവും തിളക്കവും നിലനിർത്താൻ സാധിക്കും. വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ ചുരയ്ക്ക ജ്യൂസിനു കഴിയും. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും.
- ചുരയ്ക്കയിൽ കോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ ഉണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിനും സഹായിക്കും.
- ചുരയ്ക്ക ദഹനത്തിനു സഹായിക്കും. നാരുകൾ ധാരാളമുള്ളതിനാൽ അസിഡിറ്റി ഇല്ലാതാക്കാനും സഹായിക്കും.
- ചുരയ്ക്ക ജ്യൂസ് ഒരു നാച്വറല്‍ ക്ലെൻസർ ആണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നു. ചർമത്തിന് തിളക്കമേകുന്നു.
- ചുരയ്ക്കയുടെ രുചി പലർക്കും ഇഷ്ടമാവാതെ വരാം. എന്നാൽ മറ്റ് ജ്യൂസുകളോടൊപ്പം ചേർക്കരുത്. ദിവസവും ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.
content highlight: health-benefits-of-bottle-gourd-juice