Health

നവംബർ 14 ലോക പ്രമേഹ ദിനം, അറിയേണ്ടതെല്ലാം | SK HOSPITAL

ഈ വര്‍ഷത്തെ പ്രമേയം വിരല്‍ ചൂണ്ടുന്നത് പ്രമേഹ പരിചരണം, വിദ്യാഭ്യാസം, ഈ അവസ്ഥ ബാധിച്ചവർക്കുള്ള പിന്തുണ എന്നിവയ്ക്കുള്ള അടിയന്തര ആവശ്യകതയിലേക്കാണ്

എല്ലാ വർഷവും നവംബർ 14 ന് ആചരിക്കുന്ന ലോക പ്രമേഹ ദിനം, പ്രമേഹത്തെക്കുറിച്ചും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും അവബോധം വളർത്തുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. “പ്രമേഹവും ക്ഷേമവും” (Diabetes & Wellbeing) എന്നതാണ് 2024 ലെ പ്രമേഹ സംരക്ഷണ ദിനത്തിന്റെ പ്രമേയം. ഈ വര്‍ഷത്തെ പ്രമേയം വിരല്‍ ചൂണ്ടുന്നത് പ്രമേഹ പരിചരണം, വിദ്യാഭ്യാസം, ഈ അവസ്ഥ ബാധിച്ചവർക്കുള്ള പിന്തുണ എന്നിവയ്ക്കുള്ള അടിയന്തര ആവശ്യകതയിലേക്കാണ്.

പ്രമേഹ പരിചരണം ലഭ്യമാക്കുകയും അവരുടെ ക്ഷേമത്തിനായുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്‌താൽ, പ്രമേഹമുള്ള എല്ലാവർക്കും സുഖമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ കഴിയും.

പ്രമേഹത്തിന് ജീവിതശൈലി ക്രമീകരണങ്ങൾ, മരുന്നുകൾ, നിരീക്ഷണം എന്നിവയിലൂടെ തുടർച്ചയായ നിയന്ത്രണം ആവശ്യമാണ്. ശരിയായ പരിചരണമില്ലെങ്കിൽ പ്രമേഹം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ലോക പ്രമേഹ ദിനത്തിൽ, ആരോഗ്യകരമായ ജീവിതശൈലി, പതിവ് പരിശോധനകൾ, മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് നമുക്ക് ഒന്നിക്കാം.

ഓർക്കുക, ശരിയായ പിന്തുണ നൽകിയാൽ പ്രമേഹം നിയന്ത്രിക്കാൻ കഴിയും-ആ പിന്തുണ എല്ലാവർക്കും ലഭ്യമാക്കാം .Dr. Deepa G
Diabetologist, SK Hospital

content highlight: world-diabetes-day

Latest News