Food

സ്രാവ് മീൻ തേങ്ങ അരച്ച് ചേർത്ത് തയ്യാറാക്കിയത് കഴിച്ചിട്ടുണ്ടോ? | FISH CURRY

ചെറിയ സ്രാവ് മീൻ തേങ്ങ അരച്ച് ചേർത്ത് തയ്യാറാക്കിയത് കഴിച്ചിട്ടുണ്ടോ?കിടിലൻ സ്വാദാണ്. ഈ കറി ചോറിനൊപ്പം വളരെ നല്ലതാണ്.

ആവശ്യമായ ചേരുവകൾ

  • കുഞ്ഞു സ്രാവ് കാൽ കിലോ
  • വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ
  • കടുക് ഒരു ടീസ്പൂൺ
  • കറിവേപ്പില
  • ചെറിയ ഉള്ളി കാൽ കിലോ
  • കാന്താരി മുളക്
  • വെളുത്തുള്ളി ആറ്
  • പുളി നാരങ്ങ വലിപ്പത്തിൽ
  • തേങ്ങ അരക്കപ്പ്
  • കറിവേപ്പില
  • മുളകുപൊടി ഒരു ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി അര ടീസ്പൂൺ
  • ജീരകം കാൽ ടീസ്പൂൺ
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു മൺകലം അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. നന്നായി ചൂടാകുമ്പോൾ ഉലുവയും കടവും ചേർത്ത് പൊട്ടിക്കാം. കറിവേപ്പിലയും ചെറിയുള്ളിയും ചേർത്ത് നന്നായി വഴറ്റിയതിനുശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം. ഇതിലേക്ക് പുളി പിഴിഞ്ഞത് ഒഴിച്ചുകൊടുത്ത് കൂടെ സ്രാവും ചേർത്ത് വേവിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കണം. അടുത്തതായി തേങ്ങ മസാലകളും കൂട്ടി അരച്ചത് ചേർക്കാം. ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്യാം അവസാനമായി കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കാം.