Food

നേന്ത്രപ്പഴം ബർഫി കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ് | Banana Burfi

അധികം പഴുത്തുപോയ നേന്ത്രപ്പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവരാണ് പലരും. അതുകൊണ്ട് ഇത്തരം പഴം ഉപയോഗിച്ച് പലഹാരങ്ങൾ തയ്യാറാക്കാനാണ് എല്ലാവരും ശ്രമിക്കാറ്. അത്തരത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു പലഹാരമാണ് നേന്ത്രപ്പഴം ബർഫി.

ആവശ്യമായ ചേരുവകൾ

  • നേന്ത്രപ്പഴം രണ്ട്
  • നെയ്യ് ഒരു ടീസ്പൂൺ
  • ഗോതമ്പ് മാവ് ഒരു ഗ്ലാസ്
  • ശർക്കരപ്പാനി ഒരു ഗ്ലാസ്
  • ക്രഷ് ചെയ്ത കശുവണ്ടി
  • ഫുഡ് കളർ
  • ഏലക്കായ പൊടി
  • ബദാമും പിസ്തയും ക്രഷ് ചെയ്തത്

ആവശ്യമായ ചേരുവകൾ

ആദ്യം പഴം ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം മിക്സിയിൽ അടിച്ചെടുക്കുക. ഒരു പാനിൽ അല്പം നെയ്യ് ഗോതമ്പ് പൊടി ചേർത്ത് നല്ലതുപോലെ യോജിപ്പിക്കണം. ഗോതമ്പ് പൊടി ചെറുതായി നിറം മാറുമ്പോൾ ശർക്കര പാനി ഒഴിക്കാം. ഇത് നന്നായി യോജിപ്പിച്ച് നല്ല കട്ടിയാകുമ്പോൾ പഴം അടിച്ചെടുത്തത് ഒഴിക്കാം. നല്ലതുപോലെ യോജിപ്പിച്ചു കഴിയുമ്പോൾ കശുവണ്ടി ക്രഷ് ചെയ്തതും ഫുഡ് കളറും ചേർക്കാം. വീണ്ടും നല്ലതുപോലെ യോജിപ്പിക്കണം. ഇപ്പോൾ പാത്രത്തിൽ നിന്നും നന്നായി വിട്ടുവരുന്ന പരുവത്തിൽ ആയിട്ടുണ്ടാവും. ഇതിനെ നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി സെറ്റ് ചെയ്യണം. മുകളിൽ കുറച്ചു ബദാം പിസ്താ എന്നിവയും കൂടി ചേർക്കാം. ചൂടാറുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം.