പഴയകാലത്ത് കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടമായിരുന്ന തേങ്ങ മിട്ടായി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- തേങ്ങ
- ശർക്കര
- വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം അരമുറി തേങ്ങ ചിരവിയത് ഒരു പാനിലേക്ക് ചേർക്കാം ചെറിയ തീയിൽ വെച്ച് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക. ശേഷം ഇതിനെ ഒരു മിക്സി ജാറിൽ ചേർത്ത് ചെറുതായി ഒന്ന് ക്രഷ് ചെയ്യാം. മൂന്നു കഷണം ശർക്കരയും അല്പം വെള്ളവും ഒഴിച്ച് ശർക്കരപ്പാനി തയ്യാറാക്കാം ഒരു നൂൽ പരുവം ആകുന്നതുവരെ തിളപ്പിക്കണം ശേഷം ഇതിലേക്ക് നാളികേരം ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം പാനിൽ നിന്ന് വിട്ടു വരുമ്പോൾ ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. ചൂടാറുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം.