Celebrities

എല്ലാവർക്കും പ്രണവ് ആകാൻ പറ്റില്ല..!പണത്തിനോ പദവിക്കോ ആർക്കും സന്തോഷം കൊടുക്കാൻ സാധിക്കില്ല

അവന് അവന്റേതായ ഒരു തീരുമാനം ഉണ്ട്. അപ്പുവിന് അങ്ങനെ വാശിയൊന്നുമില്ല

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയത് മോഹൻലാലിന്റെ ഭാര്യയായ സുചിത്ര മോഹൻലാൽ നൽകിയ അഭിമുഖവും അതിൽ പറയുന്ന ചില കാര്യങ്ങളുമായിരുന്നു ഈ കാര്യങ്ങൾ വളരെയധികം വൈറലാവുകയും ഇതോടൊപ്പം മോഹൻലാലിനെ പലരും വിമർശിക്കുകയും പുകഴ്ത്തുകയും ഒക്കെ ചെയ്യുന്ന സാഹചര്യവും ഉണ്ട് ഇപ്പോൾ ഇത് ഈ ഒരു സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കാല എന്ന വ്യക്തി പങ്കുവെക്കുന്ന കുറുപ്പാണ് ശ്രദ്ധ നേടുന്നത്.

ഇന്നലെ പ്രിയപെട്ട രേഖ മേനോൻ ചേച്ചിയും സുചിത്ര ചേച്ചിയും തമ്മിലുള്ള സംഭാഷണം കേട്ടു.സുചിത്ര മോഹൻലാലിന്റെ വാക്കുകൾ: “എല്ലാവരും പറയും അവർ അമ്മയുടെ  മകനാണെന്ന്. പക്ഷേ, അങ്ങനെയല്ല. ഞാൻ അങ്ങനെ കരുതുന്നില്ല. കസിൻസ് എല്ലാവരും പറയും, ഞാൻ പറഞ്ഞാലെ അവൻ കേൾക്കുള്ളൂ എന്ന്. സത്യത്തിൽ ഞാൻ പറഞ്ഞാലും അവൻ കേൾക്കില്ല. അവന് അവന്റേതായ ഒരു തീരുമാനം ഉണ്ട്. അപ്പുവിന് അങ്ങനെ വാശിയൊന്നുമില്ല. നമ്മൾ‍ എന്തൊക്കെ പറഞ്ഞാലും, അവനു തോന്നുന്നതേ ചെയ്യൂ. സിനിമയും അങ്ങനെയാണ്. എനിക്കു കഥ കേൾക്കാൻ ഇഷ്ടമുള്ളതു കൊണ്ട് ഞാൻ കഥ കേൾക്കും. എങ്കിലും, അവസാന തിരഞ്ഞെടുപ്പ് അപ്പുവിന്റേതാണ്. രണ്ടു വർഷത്തിലൊരിക്കലാണ് അപ്പു ഒരു സിനിമ ചെയ്യുന്നത്. ഞാൻ പറയും, വർഷത്തിൽ രണ്ടു പടമെങ്കിലും ചെയ്യെന്ന്. പക്ഷേ, അവൻ കേൾക്കില്ല. ചിലപ്പോൾ ആലോചിക്കുമ്പോൾ തോന്നും, അവൻ പറയുന്നതാണ് ശരിയെന്ന്! ഇതൊരു ബാലൻസ് ആണല്ലോ.”
ഇപ്പോൾ പ്രണവ് സ്പെയിനിലാണ്. ‘വർക്ക് എവേ’ (Work Away) എന്നാണ് അവൻ ഇതിനെ വിളിക്കുന്നത്. സ്പെയിനിൽ എവിടെയോ പോയി ജോലി ചെയ്യുകയാണ് അപ്പു. പൈസ ഒന്നും കിട്ടില്ല. താമസവും ഭക്ഷണവും ഉണ്ട്. അവിടെ പോയി ജോലി ചെയ്യുന്നത് ഒരു അനുഭവമാണ്. ചിലപ്പോൾ അവിടത്തെ കുതിരകളെ പരിപാലിക്കുന്നതാകും, അല്ലെങ്കിൽ ആട്ടിൻകുട്ടികളെ നോക്കുന്നതാകും. അങ്ങനെ എന്തെങ്കിലും ജോലികളാകും. പ്രണവ് തുടങ്ങിയട്ടല്ലേ ഉള്ളൂ. എന്നാലും എല്ലാവരും അവനെ താരതമ്യം ചെയ്യും. അച്ഛന്റെ ഏഴയലത്ത് ഇല്ല എന്നൊക്കെ പറയും. അപ്പുവിന് മോഹൻലാൽ ആകാൻ പറ്റില്ലല്ലോ.”

പ്രിയപ്പെട്ടവരെ പണത്തിനോ പദവിക്കോ ആർക്കും സന്തോഷം കൊടുക്കാൻ സാധിക്കില്ല. ഒരു ക്ലാസിൽ ഒരു അദ്ധ്യാപകൻ കുട്ടികളോട് ചോദിച്ചു നിങ്ങൾക്ക് ഭാവിയിൽ
എന്തായി തീരണമെന്ന്. ചിലർ പറഞ്ഞു ഡോക്ടർ , മറ്റു ചിലർ പറഞ്ഞു എഞ്ചിനീയർ , മറ്റു ചിലർ പറഞ്ഞു പൈലറ്റ് എന്നാൽ ഒരു കുട്ടി എഴുന്നേറ്റുനിന്ന് പറഞ്ഞു എനിക്ക് വലുതാകുമ്പോൾ സന്തോഷമുള്ള വ്യക്തി ആകണമെന്ന്. പ്രിയപ്പെട്ടവരെ ഒരു ജീവിതമേ ഉള്ളൂ . അത് മറ്റുള്ളവരെ പ്രസാദിപ്പിക്കാനും ബോധിപ്പിക്കാനും ജീവിക്കാതെ നിങ്ങൾക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യൂ. NB : എല്ലാവർക്കും പ്രണവ് ആകാൻ പറ്റില്ല എന്നും ലേഖകൻ മനസ്സിലാക്കുന്നു. സാമ്പത്തികം ഒരു വലിയ വിഷയമാണ്. ജോലിക്ക് മാന്യമായ ശമ്പളം ലഭിക്കണമെന്നും വിശ്വസിക്കുന്നു. ഒരു വ്യത്യസ്ത ജീവിതം തുറന്നു കാട്ടിയെന്ന് മാത്രം.

story highlight;jerry poovakkala talkes prnav mohanlal