ഉത്തരേന്ത്യയിൽ സുലഭമായ മോമോസ് ഇപ്പോൾ കേരളത്തിലും തരംഗമാണ്. ചിക്കൻ മോമോസ് കഴിക്കാൻ ഇനി കട വരെ പോയി കഷ്ടപ്പെടേണ്ട എളുപ്പത്തിൽ വീട്ടിൽത്തന്നെ തയ്യാറാക്കാം. 500 ഗ്രാം മൈദയിൽ ഒരു വലിയ സ്പൂൺ എണ്ണ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുഴച്ച് മയമുള്ള മാവ് തയാറാക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി പൊടിയായി അരിഞ്ഞെടുത്ത രണ്ട് സവാള, രണ്ട് പച്ചമുളക്, ഒരിഞ്ചു കഷണം ഇഞ്ചി, രണ്ട് അല്ലി വെളുത്തുള്ളി, കാൽ കപ്പ് അരിഞ്ഞ ക്യാബേജ് എന്നിവ വഴറ്റി എടുക്കുക്ക. ഇതിൽ ചിക്കനും സോയാസോസും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്. ഇനി നേരത്തെ കുഴച്ചുവെച്ച മാവ് ചെറിയ ഉരുളകളാക്കി, ഓരോ ഉരുളയും വട്ടത്തിൽ പരത്തുക. ഇതിൽ ഫില്ലിങ് വെച്ച് മോമോസിന്റെ ആകൃതിയിലാക്കി ഒട്ടിക്കുക. ഇഡലിത്തട്ടിൽ വെച്ച് 20 മിനിറ്റ് ആവിയിൽ വേവിക്കുക. അടിപൊളി മോമോസ് റെഡി.