വിറ്റാമിൻ-സിയും ആൻ്റിഓക്സിഡറന്റുകളും ധാരാളം അടങ്ങിയ നവോന്മേഷം നൽകുന്ന നാരങ്ങാവെള്ളം തയ്യാറാക്കാൻ അറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഈ കളർഫുൾ നാരങ്ങാവെള്ളം ആർക്കും അത്ര സുപരിചിതമായിരിക്കില്ല. പക്ഷെ ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. മൂന്ന് ഗ്ലാസുകളിൽ ആയി ഓറഞ്ച്, കാരറ്റ്, തണ്ണിമത്തൻ എന്നിവ വെള്ളം ചേർക്കാതെ അരച്ചെടുത്ത് അരിച്ചുമാറ്റിവെക്കുക. മൂന്ന് ഗ്ലാസുകളിലേക്കും നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. മധുരത്തിന്റെ അളവ് അനുസരിച്ച് പഞ്ചസാരയും ചേർത്ത് മൂന്ന് ഗ്ലാസുകളിലേക്കും ഒഴിച്ച് നേരത്തെ തയ്യാറാക്കി വെച്ച ജ്യൂസുമായി മിക്സ് ചെയ്യുക. അല്പം കസ് കസ് കൂടി ചേർത്താൽ പുതിയ രൂപത്തിൽ കളർഫുൾ കിടിലൻ നാരങ്ങാവെള്ളം തയ്യാർ.