നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച സൂപ്പഹർഹിറ്റ് മലയാള ചലച്ചിത്രമാണ് പ്രേമം. അൻവർ റഷീദ് നിർമ്മിച്ച ഈ ചിത്രത്തിൽ സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. കൃഷ്ണ ശങ്കർ, ശബരീഷ് വർമ, രഞ്ജി പണിക്കർ, വിനയ് ഫോർട്ട്, ഷറഫുദ്ദീൻ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പ്രേമത്തിന്റെ സ്ക്രിപ്റ്റ് എഴുതിയിരുന്ന സമയത്ത് അതിൽ മോഹൻലാലിനും ഒരു പ്രധാന കഥാപാത്രം ഉണ്ടായിരുന്നു എന്നാണ് നടൻ കൃഷ്ണ ശങ്കർ പറയുന്നത്. ഒരു പള്ളിയിൽ അച്ഛന്റെ വേഷമാണ് മോഹൻലാലിന് നൽകാൻ തീരുമാനിച്ചിരുന്നത് എന്നും താരം പറയുന്നു.
പിന്നീട് മൂന്നു പ്രണയകഥകൾക്കും ചിത്രത്തിൽ പ്രാധാന്യം നൽകിയപ്പോൾ ആ കഥാപാത്രത്തെ വേണ്ടെന്നുവച്ചു. അതുപോലെതന്നെ പ്രേമം സിനിമയിലെ ഫൈറ്റ് സീനുകൾ എല്ലാം സ്ഫടികം സിനിമയിൽ നിന്ന് റഫറൻസ് എടുത്താണ് ചെയ്തിരിക്കുന്നത്. സ്ഫടികത്തിലേത്പോലെ ഓടിനടന്ന് അടിക്കുക എന്നുള്ള രീതിയാണ് പ്രേമത്തിലു ഉപയോഗിച്ചിരിക്കുന്നത്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണാ ശങ്കറിന്റെ പ്രതികരണം