നല്ല കിടിലന്‍ ടേസ്റ്റില്‍ മധുരമൂറുന്ന പാല് സര്‍ബത്ത് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല മധുരമൂറും പാല് സര്‍ബത്ത് വീട്ടിലുണ്ടാക്കി നോക്കാം.
ചേരുവകൾ
- പാൽ – 1/2 ലിറ്റർ
- നന്നാറി/നറുനീണ്ടി – 4 ടേബിൾ സ്പൂൺ
- കസ്കസ് – 1 ടേബിൾ സ്പൂൺ
- ഐസ് ക്യൂബ്സ് -ആവശ്യത്തിന്
- വാനില ഐസ്ക്രീം – 2 സ്കൂപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ കസ്കസ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് നന്നാറിയും പാലും ഐസ് ക്യൂബ്സും ഐസ് ക്രീമും ചേർത്ത് നന്നായി അടിച്ചെടുക്കുക. പിന്നീട് അതിലേക്ക് വെള്ളത്തിൽ കുതിർത്തു വച്ച കസ്കസും ചേർത്ത് കൊടുത്ത് ഒന്ന് ഇളക്കിയെടുക്കുക.
STORY HIGHLIGHT: milk sarbath