ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. മഞ്ഞൾ ചേർത്ത വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ആൻറി ഓക്സിഡൻറ് ഗുണങ്ങളുള്ള മഞ്ഞൾ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. മഞ്ഞൾ ചേർത്ത വെള്ളം ദിവസവും രാത്രി കിടക്കുന്നതിന് മുമ്പോ രാവിലെ വെറും വയറ്റിലോ കൂടിക്കുന്നത് നല്ലതാണ്. മോശം കൊളസ്‌ട്രോളിനെ കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു. കൂടാതെ ഹൃദയത്തിൻറെ ആരോഗ്യത്തിനും മഞ്ഞൾ ചേർത്ത വെള്ളം നല്ലതാണ്. 1 ഗ്ലാസ് ഇളംചൂടുള്ള വെള്ളത്തിൽ അര, 1 ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തിളക്കിയാണ് കുടിക്കേണ്ടത്. ശരീരത്തിലെ ടോക്‌സിനുകൾ നീക്കുന്നതു മൂലം ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാനുള്ള നല്ലൊരു വഴിയാണ് മഞ്ഞൾ വെള്ളംകുടിക്കുന്നത്. ശരീരത്തിലെ കൊഴുപ്പ് നശിപ്പിച്ച് ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി ടോക്‌സിനുകൾ പുറന്തള്ളി അമിതവണ്ണത്തെയും മഞ്ഞൾ തടഞ്ഞുനിർത്തുന്നു. ശരീരത്തിലെ ബ്ലഡ് സർകുലേഷൻ കൂട്ടുന്നതിനുള്ള മികച്ച വഴികൂടിയാണിത്. ക്തധമനികളിലെ തടസം നീക്കാനും ഇതുവഴി രക്തപ്രവാഹം നല്ലപോലെ നടക്കാനും മഞ്ഞൾവെള്ളം സഹായിക്കുന്നു.