India

കൊൽക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: വിചാരണ ആരംഭിച്ചു | Trial started in Kolkata doctor rape-murder case

കൊൽക്കത്ത: ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിചാരണ ആരംഭിച്ചു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയി ആണ് പ്രതി. സാക്ഷിപ്പട്ടികയിൽ 128 പേരുണ്ട്. ഓഗസ്റ്റ് ഒൻപതിനാണ് ഒരു ക്ലാസ്മുറിയിൽ ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനെത്തുടർന്ന് സംസ്ഥാനമൊട്ടാകെ ഡോക്ടർമാർ ജോലി ബഹിഷ്കരിച്ച് സമരം നടത്തിയിരുന്നു.