ന്യൂഡൽഹി: ബംഗ്ലദേശിൽ നിന്നുള്ള ആളുകളെ ഉപയോഗിച്ച് ഇന്ത്യയിൽ ഭീകരപ്രവർത്തനത്തിന് അൽ ഖായിദ ശ്രമിച്ച കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യത്ത് 9 ഇടങ്ങളിൽ തിരച്ചിൽ നടത്തി. ജമ്മു കശ്മീർ, കർണാടക, ബംഗാൾ, ബിഹാർ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലെ 9 ഇടങ്ങളിലാണു തിരച്ചിൽ നടന്നത്. ഭീകരരുമായി ബന്ധപ്പെട്ടുള്ള ബാങ്ക് ഇടപാടുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മറ്റു തെളിവുകൾ എന്നിവ കണ്ടെത്തി. 2023 ൽ ആണ് ഭീകരപ്രവർത്തനശ്രമം എൻഐഎയുടെ ശ്രദ്ധയിൽപെട്ടത്. അൽ ഖായിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ച് യുവാക്കളെ ആകർഷിക്കാനായിരുന്നു പദ്ധതി. 5 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ 4 പേർ ബംഗ്ലദേശ് പൗരൻമാരാണ്.