രാവിലെ എഴുന്നേറ്റാൽ ഒരു ഗ്ലാസ്സ് ചായയോ കാപ്പിയോ നിർബന്ധമുള്ളവരാണ് മിക്കവരും. ഇനി ആരോഗ്യപരമായ ചിന്തയുള്ളവരാണെങ്കിൽ ഒരു ഗ്ലാസ്സ് വെള്ളമായിരിക്കും കുടിക്കുന്നത്. ഇതിനൊക്കെ പകരം മുരിങ്ങയില വെള്ളമാണെങ്കിൽ അത് ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ ഗുണം ചെയ്യും. ആരോഗ്യപരമായ ശീലങ്ങള്‍ ഇനി അടുക്കളയില്‍ നിന്നും, അതായത് നമ്മുടെ വീട്ടില്‍ നിന്നും തന്നെ തുടങ്ങാം. ഇതിനായി വലിയ വില കൊടുത്തു മരുന്നുകള്‍ വിപണിയില്‍ നിന്നും വാങ്ങേണ്ടതില്ല. നാട്ടുമ്പുറത്തെ പറമ്പുകളിൽ സര്‍വസാധാരണമായി കാണുന്ന മുരിങ്ങയുടെ ഇല ആരോഗ്യത്തിനു നല്ലതാണെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായും ഉപയോഗിക്കാറുണ്ട്.
മുരിങ്ങയില തണലത്തു വച്ച് ഉണക്കി പൊടിച്ച് ഇതിട്ടു വെള്ളം തിളപ്പിച്ചു രാവിലെ വെറുംവയററില്‍ കുടിച്ചു നോക്കൂ, ഗുണങ്ങള്‍ ചില്ലറയല്ല. സ്വാദില്‍ അത്രയ്ക്കു മികച്ചതല്ലെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമാണ്.ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയ ഒരു പാനീയം കൂടിയാണിത്. ഈ വെളളത്തില്‍ അല്‍പം തേന്‍ ചേര്‍ത്ത് ഇളക്കി കുടിയ്ക്കാം. തേനിന്റെ ആരോഗ്യ ഗുണങ്ങള്‍ കൂടിയാകുമ്പോൾ ഇരട്ടി പ്രയോജനം ലഭിയ്ക്കും.മുരിങ്ങയില ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കുടിയ്ക്കാം. തണലില്‍ വച്ചു വേണം, ഉണക്കിപ്പൊടിയ്ക്കാന്‍. പ്രയോജനങ്ങള്‍ അറിയൂ
ധാരാളം പോഷകങ്ങള്‍
ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില, വൈറ്റമിന്‍ എ, ബി, സി, ഡി, ഇ തുടങ്ങിയവ ധാരാളം അടങ്ങിയ ഒന്നാണിത്. ഇതിനു പുറമേ അയേണ്‍, കാല്‍സ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നവയാണ്. ഫോളിക് ആസിഡ്, ആന്‌റിഓക്‌സിഡന്റുകള്‍ എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്
ശരീരത്തില്‍ നിന്നും വിഷം
ശരീരത്തില്‍ നിന്നും വിഷം അതായത് ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊന്നാന്തരം മരുന്നാണ് ഉണക്കിപ്പൊടിച്ചു തിളപ്പിച്ച വെള്ളം. ടോക്‌സിനുകള്‍ നീങ്ങുന്നത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണ്. ഇവ ഫ്രീ റാഡിക്കലുകളെ നിയന്ത്രിച്ചു കോശനാശം തടയും. ഇതുവഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യും.
മലബന്ധം
മലബന്ധം പോലുള്ള പ്രശനങ്ങള്‍ക്ക് ഉത്തമപ്രതിവിധിയാണ് മുരിങ്ങാജ്യൂസ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് നല്ല ശോധന നല്‍കും.കുടല്‍ ആരോഗ്യത്തിന് ഉത്തമമായ ഇത് ദഹനത്തിനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരഹാരം കൂടിയാണ്.
ഹീമോഗ്ലോബിന്‍
ഹീമോഗ്ലോബിന്‍ ഉല്‍പാദത്തിന് സഹായിക്കുന്ന നല്ലൊരു മരുന്നു കൂടിയാണ് ഉണങ്ങിയ മുരിങ്ങയിലയിട്ടു തിളപ്പിയ്ക്കുന്ന വെള്ളം
അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ദിവസവും ഒരു ഗ്ലാസ് മുരിങ്ങാജ്യൂസ് കുടിയ്ക്കുന്നത്. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്ക്കാം.
മുരിങ്ങയില അയേണിന്റെ നല്ലൊരു ഉറവിടം കൂടിയാണ്. ഇതില്‍ ചീരയിലുള്ളതിനേക്കാള്‍ 75 ശതമാനം അയേണ്‍ കൂടുതലുണ്ടെന്നാണ് പറയുന്നത്.
പ്രമേഹ രോഗികള്‍ക്ക്
പ്രമേഹ രോഗികള്‍ക്ക് ഏതു പ്രമേഹവും നിയന്ത്രിച്ചു നിര്‍ത്താന്‍ പറ്റിയ സിദ്ധൗഷധമാണിത്. ടൈപ്പ് 2 പ്രമേഹം പോലും നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണിത്. പ്രമേഹരോഗികള്‍ ഈ പാനീയം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് ഗണ്യമായ തോതില്‍ കുറയ്ക്കാന്‍ സഹായിക്കും.
വയറും തടിയും
വയറും തടിയും കുറയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ലൊരു വഴിയാണ് മുരിങ്ങയില ഉണക്കിപ്പൊടിച്ചു തയ്യാറാക്കുന്ന വെള്ളം. ദഹനം മെച്ചപ്പെടുത്തുന്നതും ടോക്‌സിനുകള്‍ പുറന്തള്ളുന്നതുമെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കും.കരള്‍ ശുദ്ധീകരിയ്ക്കുന്നതു വഴി ഫാറ്റ് പുറന്തള്ളാന്‍ ശരീരത്തെ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഇതും വയറും തടിയും കുറയ്ക്കാന്‍ ഏറെ സഹായകമാണ്.
തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്‌നത്തിനുളള നല്ലൊരു പരിഹാരം കൂടിയാണ് മുരിങ്ങയില ഉണക്കിപ്പൊടിച്ചു തയ്യാറാക്കുന്ന വെള്ളം. ഇതിലെ പല ഘടകങ്ങളും തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണ്. ഇത് ദിവസവും കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.
ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍
ലൈംഗിക ശേഷിയ്ക്കുള്ള ഉത്തമ ഔഷധമാണിത്. ഇത് പുരുഷന്റെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതു വഴി പുരുഷ ലൈംഗിക പ്രശ്‌നങ്ങള്‍ക്കു പരിഹാരമവുമാകും.
കൊളസ്‌ട്രോള്‍
കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
പ്രതിരോധ ശേഷി
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുള്ള ഉത്തമമായ ഒരു വഴിയാണ് മുരിങ്ങയില ഉണക്കിപ്പൊടിച്ചു വെള്ളം തയ്യാറാക്കി കുടിയ്ക്കുന്നത്. ഇതിലെ വൈറ്റമിന്‍ സി ആണ് ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്നത്.
നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും
ഇരുമ്ബിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറ തന്നെയാണ് മുരിങ്ങയില. നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും അകറ്റും .തലച്ചോറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണിത്.ഫോളേറ്റിന്റെ നല്ലൊരു ഉറവിടമാണ് മുരിങ്ങയില. ഗര്‍ഭകാലത്ത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഫോളേറ്റ് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്.
ചര്‍മത്തിന്റെ ആരോഗ്യത്തിനും
ചര്‍മത്തിന്റെ ആരോഗ്യത്തിനും മികച്ച ഒന്നാണിത്. ഇത് ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞതായതു കൊണ്ടുതന്നെ ചര്‍മ സൗന്ദര്യത്തിന് ഏറെ നല്ലതാണ്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാനും പ്രായം കുറയ്ക്കാനും നല്ലതാണ്. മുടിയുടെ ആരോഗ്യത്തിനും അത്യുത്തമമാണ് ഇത്.
ഇനി മടിച്ചു നിൽക്കേണ്ട, വേഗംതന്നെ കുറച്ച് മുരിങ്ങയില ഉണക്കിപ്പൊടിച്ചു വെച്ചോളൂ. ആരോഗ്യമല്ലേ നമുക്കു പ്രധാനം. പ്രതിരോധമാണ് പ്രതിവിധിയേക്കാൾ നല്ലത്.
content highlight: benefits-of-drink-moringa-leaves-water