tips

നിങ്ങളുടെ ചായപ്പൊടിയിൽ മായം കലർന്നിട്ടുണ്ടോ ? കണ്ടെത്താൻ ഒരു മാർഗമുണ്ട് ! check-adulteration-in-tea-powders

ചായപ്പൊടി നിർമ്മാതാവിന്റെ പേരോ ലേബലോ ഇല്ലാത്തവ വാങ്ങാതിരിക്കാൻ ശ്രമിക്കുക

മലയാളികൾക്ക് ചായ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ് മനസിലാക്കേണ്ട കാര്യമില്ലാത്ത ഒരു പാനീയമാണ്. കുറഞ്ഞത് രണ്ടു തവണയെങ്കിലും മിക്കവാറും ആളുകളും ചായ കുടിക്കാറുണ്ട്. ചിലർക്ക് കട്ടൻ ചായയോടാണ് താത്പര്യം. മറ്റ് ചിലർക്ക് പാൽ ചായയാണ് ഇഷ്ടം. എന്നാൽ കഴിഞ്ഞ ദിവസം മായം ചേർത്ത ചായപ്പൊടി പിടികൂടിയതോടെ വീട്ടിലുണ്ടാക്കുന്ന ചായ പോലും വിശ്വസിച്ച് കുടിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ.

കാൻസറിന് വരെ കാരണമായേക്കാവുന്ന സിന്തറ്റിക് ഫുഡ് കളറായ ഓറഞ്ച്,റെഡ് എന്നിവയാണ് പിടികൂടിയ ചായപ്പൊടിയിൽ ചേർത്തിട്ടുള്ളതെന്നാണ് നിഗമനം. ഇതോടെ കടുത്ത ആശങ്കയിലാണ് ജനങ്ങൾ. ശീലമായതോടെ ചായ കുടിച്ചില്ലെങ്കിൽ തലവേദന വരെ വരുന്നവരുണ്ട്. അതിനാൽത്തന്നെ ചായ കുടിക്കുന്നത് നിർത്താനും പറ്റുന്നില്ല. നമ്മുടെ അടുക്കളയിലുള്ള ചായപ്പൊടിയിൽ മായം ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് ഇതിനുള്ള ഏക പോംവഴി.

ചായപ്പൊടിയിലെ മായം തിരിച്ചറിയാൻ ഒരു സൂത്രമുണ്ട്. എന്താണെന്നല്ലേ? ഒരു വെള്ള പേപ്പർ എടുക്കുക. ഇത് ഒന്ന് നനയ്ക്കുക. ശേഷം നനഞ്ഞ കടലാസിലേക്ക് ചായപ്പൊടിയിട്ടുകൊടുക്കുക. കുറച്ച് സമയത്തിന് ശേഷം കടലാസിന്റെ നിറം പിങ്ക്, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ കണ്ടാൽ ചായപ്പൊടിയിൽ മായമുണ്ടെന്ന് മനസിലാക്കാം.

പച്ചവെള്ളത്തിൽ തേയില ചേർത്ത് നോക്കൂ. നിറം വളരെപ്പെട്ടെന്ന് തന്നെ പടരുന്നുണ്ടെങ്കിൽ മായം ചേർത്തിട്ടുണ്ടെന്നാണ് അർത്ഥം. ചായപ്പൊടി നിർമ്മാതാവിന്റെ പേരോ ലേബലോ ഇല്ലാത്തവ വാങ്ങാതിരിക്കാൻ ശ്രമിക്കുക. മലപ്പുറത്ത് നിന്ന് പിടിച്ചെടുത്ത മായം ചേർത്ത ചായപ്പൊടിയിൽ നിർമാതാവിന്റെ വിവരങ്ങളൊന്നുമില്ലായിരുന്നു.

content highlight: check-adulteration-in-tea-powders